Image

ഗായിക റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മസ്‌കറ്റില്‍ തടഞ്ഞുവച്ചു

Published on 03 December, 2017
ഗായിക റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ മസ്‌കറ്റില്‍ തടഞ്ഞുവച്ചു

മസ്‌കറ്റ്: മസ്‌കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ഗായിക റിമി ടോമിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശോശാങ്ക ബോര്‍ഡോലോയിയെ തടഞ്ഞുവച്ചു.

ഖുറം ആംഫി തീയേറ്ററില്‍ നടന്ന സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു അവര്‍. ട്രാന്‍സ് ജെന്‍ഡറായ ശോശാങ്ക പാസ്‌പോര്‍ട്ടില്‍ പുരുഷ ലിംഗമെന്നാണ് കാണിച്ചിട്ടുള്ളത്. ഇതുപ്രകാരമാണ് ഒമാനിലേക്ക് ബാന്‍ഡ് വീസയും എടുത്തിരുന്നത്. എന്നാല്‍ ആര്‍ട്ടിസ്റ്റ് ഇറങ്ങിയത് സ്ത്രീ വേഷത്തിലും. ഇതാണ് ഇമിഗ്രേഷന്‍ അധികൃതര്‍ രാജ്യത്തേക്ക് പ്രവേശനാനുമതി നിഷേധിക്കാന്‍ കാരണം.

വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നുമുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ ഗായികയും ഭര്‍ത്താവും ശോശാങ്കയും ഒരുമിച്ചാണെത്തിയത്. ആസാം സ്വദേശിയായ ആര്‍ട്ടിസ്റ്റിന്റെ ജനന വര്‍ഷം പാസ് പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 1992 എന്നാണ്. വ്യാഴാഴ്ച വൈകിട്ടത്തെ ഷോയ്ക്കുശേഷം ഡിസംബര്‍ ഒന്നിന് രാവിലെ കൊച്ചിയിലേക്കുള്ള ജെറ്റ് വിമാനത്തില്‍ അതുവരെ ലോഞ്ചില്‍ വിശ്രമിച്ചശേഷം ആര്‍ട്ടിസ്റ്റ് റിമിയോടൊപ്പം കൊച്ചിയിലേക്ക് മടങ്ങി. 

സോള്‍ ഓഫ് മസ്‌കറ്റും ഒമാന്‍ കാന്‍സര്‍ അസോസിയേഷനും സഹകരിച്ചു നടത്തിയ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനെത്തിയതാണ് റിമി ടോമി സംഘവും. പ്രശസ്ത ഗായകന്‍ യേശുദാസും നടന്‍ ജയറാം, നടി മംമ്ത മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവരും ചടങ്ങുകളില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട് : സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക