Image

മസ്‌കറ്റില്‍ സ്ത്രീ സ്വാതന്ത്ര്യം പറച്ചിലില്‍ മാത്രമല്ല, പ്രവര്‍ത്തിയില്‍ കാണിക്കുകയാണ്

Published on 03 December, 2017
മസ്‌കറ്റില്‍ സ്ത്രീ സ്വാതന്ത്ര്യം പറച്ചിലില്‍ മാത്രമല്ല, പ്രവര്‍ത്തിയില്‍ കാണിക്കുകയാണ്

മസ്‌കറ്റ്: സ്ത്രീ സ്വാതന്ത്ര്യം വെറുതെ പറയുക മാത്രമല്ല പ്രവര്‍ത്തിയില്‍ കാണിക്കുകയാണ് ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ മലയാള വിഭാഗം. വനിതാ ദിനത്തോടനുബന്ധിച്ചു ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച വൈകിട്ട് നടക്കുന്ന പരിപാടികളില്‍ അവതരിപ്പിക്കുന്ന എട്ടോളം വരുന്ന കലാപരിപാടികളില്‍ ഏഴും പൂര്‍ണ്ണമായും വനിതകളാണ് സംവിധാനം ചെയ്തവതരിപ്പിക്കുന്നതെന്ന് കണ്‍വീനര്‍ ടി.ഭാസ്‌കരന്‍ പറഞ്ഞു. 

ന്ധസ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യംന്ധ എന്നതാണ് തങ്ങളുടെ മുദ്രാവാഖ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള വിഭാഗത്തിലെ നൂറില്‍ പരം വനിതാ അംഗങ്ങളാണ് വേദിയിലും പിന്നണിയിലുമായി പ്രവര്‍ത്തിക്കുന്നത്. വനിതാ വിങ്ങിന്റെ സെക്രട്ടറി സിന്ധു സുരേഷിന്റെ നേത്യ്രത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി അംഗങ്ങള്‍ അക്ഷീണം പ്രയത്‌നിക്കുന്നു.

ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെ ഐഎസ്സി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ വൈകിട്ട് 6.30 നാരംഭിക്കുന്ന പരിപാടികളില്‍ പ്രമുഖ നടി വിധുബാല, ഇന്ത്യന്‍ സ്ഥാനപതിയുടെ പത്‌നി സുഷ്മ പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട് : സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക