Image

ആം ആദ്മി സൊസൈറ്റി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

Published on 03 December, 2017
ആം ആദ്മി സൊസൈറ്റി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു

കുവൈത്ത്: ആം ആദ്മി സൊസൈറ്റി കുവൈത്തിന്റെ  മൂന്നാം വാര്‍ഷിക പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു. ഡിസംബര്‍ ഒന്നിനു വൈകുന്നേരം അഞ്ചിനു അബ്ബാസിയ പോപിന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാഷ്ട്രീയ സാമുദായിക ഭേദമെന്യെ കുവൈത്തിലെ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ആസ്‌ക് കണ്‍വീനര്‍ മുബാറക്ക് കാന്പ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി അജു വര്‍ഗ്ഗീസ് സ്വാഗതവും മലപ്പുറം അസോസിയേഷന്‍ പ്രസിഡന്റ് മനോജ് കുര്യന്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രവാസി എഴുത്തുകാരന്‍ ധര്‍മ്മരാജ മടപ്പള്ളിയുടെ കാപ്പി എന്ന നോവല്‍ വിതരണോത്ഘാടനം ഫ്യൂച്ചര്‍ ഐ തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് ഷമീഷ് , പുസ്തകം നന്മ കുവൈത്ത് പ്രസിഡന്റ് സലീമിനു കൈമാറി നിര്‍വ്വഹിച്ചു. കാപ്പിയെ സന്തോഷ് ചുങ്കത്ത് സദസിനു പരിചയപ്പെടുത്തി. ഷീബ ധര്‍മ്മരാജിന്റെ രചനയെ വായനക്കാരനിലൂടെ വിശകലനം ചെയ്തു.

100 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ സഹായം നല്‍കുന്ന  'Rahul Baby Education Support for Women Empowerment,  വിദ്യാശ്രയം പദ്ധതിയുടെ മൂന്നാം വര്‍ഷത്തെ ഔപചാരിക ഉത്ഘാടനം സ്‌പോണ്‍സര്‍ ആയ  Testing & Engineering Solutions Kuwait MD യും സൗദി പൗരനുമായ ഡോ. മാലിക്ക്, തുക ആസ്‌ക് ട്രഷറര്‍ സെബി സെബാറ്റിയനു കൈമാറി നിര്‍വഹിച്ചു.

ആസ്‌കിന്റെ ലീഗല്‍ ക്ലിനിക്ക് സൂസന്‍, യാസര്‍ വടക്കന്‍, കനകലത, ബാരിന്‍ ശിവദാസ് എന്നിവര്‍ നിര്‍വഹിച്ചു. സലിം നന്മ കുവൈത്ത് , ഷിമേഷ്, ധര്‍മ്മരാജ് മടപ്പള്ളി, സെബാസ്റ്റ്യന്‍ വതുകാടന്‍, ആര്‍ട്ടിസ്റ്റ് സുരേഷ് തൃശൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെബി സെബസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു. ആസ്‌ക് ജോയിന്റ് കണ്‍വീനര്‍ അനില്‍ ആനാട് പരിപാടികള്‍ നിയന്ത്രിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക