Image

തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍

Published on 12 March, 2012
തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍
വിവാഹബന്ധത്തിന് പുറമേ തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്ന് ജഗതി ശ്രീകുമാര്‍ വെളിപ്പെടുത്തി. എന്നും അപ്രിയസത്യങ്ങള്‍ തുറന്ന് വെളിപ്പെടുത്താന്‍ മടിയില്ലാത്ത നടന്‍ ജഗതി ശ്രീകുമാര്‍ തന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മംഗളം വാരികയിലാണ്!. വിവാഹബന്ധത്തിന് പുറമേ തനിക്ക് ഒരു മകള്‍ കൂടിയുണ്ടെന്ന്  മംഗളം വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജഗതി തുറന്നുപറഞ്ഞു. ശ്രീലക്ഷ്മി എന്നാണ് ആ കുട്ടിയുടെ പേരെന്നും തിരുവനന്തപുരം ക്രൈസ്റ്റ്‌നഗറില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. കരിമത്താണ് താമസിക്കുന്നതെന്നും നന്നായി പഠിക്കുന്ന ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും ജഗതി തുറന്ന് സമ്മതിച്ചു.

കലാപരമായ കാര്യങ്ങളില്‍ പ്രത്യേക കഴിവുകളുള്ള ശ്രീലക്ഷ്മി കലാതിലകമായിട്ടുണ്ടെന്നും ജഗതി പറയുന്നു. എന്നാല്‍ കുട്ടിയുടെ മാതാവ് ആരെന്നത് അടക്കമുള്ള രഹസ്യങ്ങളുടെ ചെപ്പുതുറക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. നിയമപരമായി വിവാഹം ചെയ്ത ഭാര്യ ശോഭയുമായുള്ള ബന്ധത്തില്‍ ജഗതിക്ക് രണ്ടു മക്കളാണുള്ളത്. ബാങ്ക് ഉദ്യോഗസ്ഥനും ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമയുമായ രാജ്കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ വിവാഹം ചെയ്ത മകള്‍ പാര്‍വതിയും.

എന്നാല്‍ ഇതൊരു വലിയ രഹസ്യമൊന്നുമല്ല എന്നതാണ് വാസ്തവം. കാരണം, ജഗതി തന്നെ മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനല്‍ വേദിയില്‍ പരസ്യമായി പറഞ്ഞതാണ് അതില്‍ അവതാരികയായ നസ്രിയയും ജഗതിയുടെ മകളും പഠിക്കുന്നത് ഒരേ സ്‌കൂളില്‍ ആണെന്നുള്ളത്.  ഒരു പക്ഷേ ആദ്യമായിട്ടാവും ഒരു പ്രിന്റ് മീഡിയായില്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ വരുന്നത്. 

ജഗതി പലപ്പോഴും കരിമത്ത് കുട്ടിയെ കാണാന്‍ വന്നുപോകുന്ന കാര്യം നാട്ടുകാര്‍ക്കറിയാം. കുട്ടിയും കുട്ടിയുടെ അമ്മയും നാട്ടുകാര്‍ക്കിടയില്‍ സുചരിചിതരുമാണ്. ജഗതി പലപ്പോഴും ഇക്കാര്യം അടുത്ത മാധ്യമ സുഹൃത്തുക്കളോട് പരോക്ഷമായും സൂചിപ്പിച്ചിട്ടുണ്ട്. 

തനിക്ക് ഒരു മകള്‍കൂടിയുണ്ടെന്ന് ജഗതി ശ്രീകുമാറിന്റെ വെളിപ്പെടുത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക