Image

നിര്‍മ്മാണം സൂര്യ, നായകന്‍ കാര്‍ത്തി

Published on 04 December, 2017
നിര്‍മ്മാണം സൂര്യ, നായകന്‍ കാര്‍ത്തി

കോളിവുഡ് സൂപ്പര്‍താരം സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തി നായകനാകുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് പാണ്ഡിരാജാണ്. ചിത്രത്തിന്റെ പേര് ഇനിയും തീരുമാനിച്ചിട്ടില്ല. പസങ്ക, പസങ്ക 2, ഇത് നമ്മ ആള് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് പാണ്ടിരാജ്. സൂര്യ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചിത്രം, കൊമേഴ്‌സ്യല്‍ സിനിമയുടെ എല്ലാ ചേരുവകളും ചേര്‍ന്ന ഒന്നായിരിക്കും എന്നാണ് റിപോര്‍ട്ടുകള്‍. ഹ്യൂമറും, വൈകാരികതയും, ആക്ഷനും, റൊമാന്‍സും എല്ലാം ചേര്‍ന്ന ഒരു കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്ന് കാര്‍ത്തി പറഞ്ഞു. സത്യരാജ്, ഭാനുപ്രിയ, മൗനിക, പൊന്‍വണ്ണന്‍ , മാരിമുത്തു തുടങ്ങി ഒരു വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക