Image

അരുരാഗ് കശ്യപ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

Published on 04 December, 2017
അരുരാഗ് കശ്യപ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

ബോളിവുഡില്‍ ചുവട് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. ഇര്‍ഫാന്‍ ഖാനോടൊപ്പം കര്‍വാന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുല്‍ഖര്‍. കര്‍വാന് ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകും. മന്‍മര്‍സിയാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിക്കുന്നത് ആനന്ദ് എല്‍ റായ്.

തപ്‌സി പന്നു നായികയാകുമെന്നാണ് വിവരം. വിക്കി കൗശലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു ത്രികോണ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക