Image

ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം: ഡോ. റോജന്‍ സാം പ്രസിഡന്റ്

Published on 04 December, 2017
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം: ഡോ. റോജന്‍ സാം പ്രസിഡന്റ്
ന്യുയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് 2018 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

ഡോ. റോജന്‍ സാം പ്രസിഡന്റ്), അലക്‌സ് ജോര്‍ജ് ഉമ്മന്‍ (വൈസ് പ്രസിഡന്റ്), പ്രയ്‌സണ്‍ ജേക്കബ് (സെക്രട്ടറി), സിബിന്‍.വി പീറ്റര്‍ (ജോ. സെക്രട്ടറി), ജെഫ്രി മാത്യൂ (ട്രഷറാര്‍), ഷേറാ തോമസ് (വി.ബി.എസ് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

സഹോദരന്മാരായ സിജു കോശി പി.വൈ.പി.എ വാര്‍ഷിക റിപ്പോര്‍ട്ടും റോബിന്‍ വര്‍ഗീസ് സാമ്പത്തിക റിപ്പോര്‍ട്ടും, ബ്രദര്‍ ജെയിംസ് വര്‍ഗീസ് സണ്ടേസ്കൂള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റീജിയന്‍ പ്രസിഡന്റ് റവ. ഡോ. ഇട്ടി ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ കെ.വി.ഏബ്രഹാം എന്നിവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ വില്‍സന്‍ വര്‍ക്കി, ബ്രദര്‍ അലകസ് ഉമ്മന്‍, ബ്രദര്‍ ജോണ്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്ത: നിബു വെള്ളവന്താനം
ഐ.പി.സി ഈസ്‌റ്റേണ്‍ റീജിയന്‍ യുവജന സംഘടനയ്ക്ക് പുതിയ നേതൃത്വം: ഡോ. റോജന്‍ സാം പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക