Image

ഡിഗാരു ഭാഷയില്‍ ബൈബിള്‍ഭാഗങ്ങള്‍ പ്രകാശനം ചെയ്തു

Published on 05 December, 2017
ഡിഗാരു ഭാഷയില്‍ ബൈബിള്‍ഭാഗങ്ങള്‍ പ്രകാശനം ചെയ്തു
തെജു (അരുണാചല്‍പ്രദേശ്): ദീര്‍ഘ വര്‍ഷങ്ങളുടെ അദ്ധ്വാനത്തിന്റെ ഫലമായി പുതിയനിയമ ഭാഗങ്ങള്‍ മിഷ്മി ഡിഗാരു ഭാഷയില്‍ പ്രസിദ്ധികരിക്കപ്പെട്ടു. ഡിസംബര്‍ 1ന് അരുണാചല്‍ പ്രദേശിലെ തെജുവില്‍ നടന്ന പ്രത്യേക സമ്മേളനത്തിലാണ് യോഹന്നാന്‍ എഴുതിയ സുവിശേഷം, ഫിലിപ്പിയര്‍, യാക്കോബ് എന്നീ മൂന്നു പുതിയ നിയമഭാഗങ്ങള്‍ പരിഭാഷചെയ്ത് പ്രസിദ്ധികരിച്ചത്.

അരുണാചല്‍ പ്രദേശ് ബാപ്റ്റിസ്റ്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ചാങ്ക ചിപ്പോ സമര്‍പ്പണ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. വിശിഷ്ട അതിഥിയായിരുന്ന അരുണാചല്‍ പ്രദേശ് സംസ്ഥാന വനം വകുപ്പ്മന്ത്രി ഡോ. മൊഹെഷ് ചായിയ്ക്ക് വിക്ലിഫ് ഇന്ത്യാ അസ്സോസിയേറ്റ് ഡയറക്ടര്‍ സാം കൊണ്ടാഴി ആദ്യപ്രതി നല്‍കി. 

പ്രസിദ്ധികരിക്കപ്പെട്ട പുതിയനിയമ ഭാഗങ്ങളുടെ ഓഡിയോ പതിപ്പും ആരാധന ഗീതങ്ങളും അന്നെദിവസം പ്രകാശനം ചെയ്തു. വിക്ലിഫ് ഇന്ത്യാ ബൈബിള്‍പരിഭാഷകന്‍ മാത്യു എബനേസറിന്റെ നേതൃത്വത്തിലുള്ള പരിഭാഷാസംഘത്തിന്റെ പത്തു വര്‍ഷത്തെ നീണ്ട പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് സംസാര ഭാഷയായിരുന്ന ഡിഗാരുവില്‍ ആദ്യമായി ദൈവവചനം അച്ചടിരൂപത്തില്‍ ലഭിക്കുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ നിയമം മുഴുവനായും  ഡിഗാരു, മിജു ഭാഷകളില്‍ പ്രസിദ്ധികരിക്കുവാന്‍ കഴിയുമെന്ന് മാത്യു എബനേസര്‍ അറിയിച്ചു.

ഡിഗാരു ഭാഷയില്‍ ബൈബിള്‍ഭാഗങ്ങള്‍ പ്രകാശനം ചെയ്തുഡിഗാരു ഭാഷയില്‍ ബൈബിള്‍ഭാഗങ്ങള്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക