Image

സുരേഷ്‌ ഗോപി എം.പിക്കെതിരെ എഫ്‌.ഐ.ആര്‍

Published on 05 December, 2017
സുരേഷ്‌ ഗോപി എം.പിക്കെതിരെ എഫ്‌.ഐ.ആര്‍



കൊച്ചി:പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ്‌ നടത്തിയ കേസില്‍ നടനും എം.പിയുമായ സുരേഷ്‌ ഗോപിക്കെതിരെ എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ച്‌ െ്രെകംബ്രാഞ്ച്‌. വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച്‌ നികുതി വെട്ടിച്ചുവെന്നാണ്‌ കേസ്‌. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും െ്രെകംബ്രാഞ്ച്‌ അറിയിച്ചു.

പുതുച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌ത സുരേഷ്‌ ഗോപിയോട്‌ രേഖകള്‍ ഹാജരാക്കാന്‍ െ്രെകംബ്രാഞ്ച്‌ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹാജരാക്കിയ രേഖകള്‍ കൃത്രിമം ആണെന്നാണ്‌ െ്രെകബ്രാഞ്ചിന്റെ കണ്ടെത്തല്‍.

2010 ല്‍ രജിസ്റ്റര്‍ ചെയ്‌ത വാഹനത്തിന്റെ പേരില്‍ നല്‍കിയത്‌ 2014ലെ വാടകച്ചീട്ട്‌ ആണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ വാടകചീട്ടിന്റെ യഥാര്‍ഥ മുദ്രപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതും ഹാജരാക്കിയിരുന്നില്ല.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ്‌ കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ സുരേഷ്‌ ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്ത്‌ അന്വേഷണം നടത്തിയത്‌.
ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരിനു നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചുവെന്നും അന്വേഷണത്തില്‍ വ്യക്തമായി. മാത്രമല്ല, എംപിയുടെ വാഹനം അമിത വേഗതയില്‍ സഞ്ചരിച്ച്‌ ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക