Image

ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 72 പേരെ കൂടി കോസ്റ്റ്‌ ഗാര്‍ഡ്‌ കണ്ടെത്തി: 14 പേര്‍ മലയാളികള്‍

Published on 05 December, 2017
ഓഖി ചുഴലിക്കാറ്റില്‍ കാണാതായ 72 പേരെ കൂടി കോസ്റ്റ്‌ ഗാര്‍ഡ്‌ കണ്ടെത്തി: 14 പേര്‍ മലയാളികള്‍



ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ കാണാതായ 72 പേരെ കൂടി കോസ്റ്റ്‌ ഗാര്‍ഡ്‌ ഇന്ന്‌ കണ്ടെത്തി. ആറു ബോട്ടുകളിലായി കുടുങ്ങിയ 72 പേരെയാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതില്‍ അഞ്ച്‌ ബോട്ടുകള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളതും ഒന്ന്‌ കേരളത്തില്‍ നിന്നുള്ളതുമാണ്‌. 

തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകളില്‍ 58 പേരും കേരളത്തില്‍ നിന്നുള്ള ബോട്ടുകളില്‍ 14 മത്സ്യതൊഴിലാളികളുമാണ്‌ ഉള്ളത്‌.

ലക്ഷദ്വീപിന്‌ സമീപത്തു നിന്നാണ്‌ ഇവരുടെ ബോട്ടുകള്‍ കണ്ടെത്തിയത്‌. ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. 

ഇവര്‍ക്ക്‌ ആവശ്യമായ ഭക്ഷണവും വെള്ളവും ഇന്ധനവും കോസ്റ്റ്‌ ഗാര്‍ഡ്‌ നല്‍കി. കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തില്‍ സ്വന്തം ബോട്ടുകളില്‍ നാട്ടിലേക്ക്‌ മടങ്ങാനാണ്‌ മത്സ്യതൊഴിലാളികളുടെ തീരുമാനം.

കനത്ത കാറ്റില്‍ ദിശതെറ്റി ബോട്ടുകള്‍ ലക്ഷദ്വീപ്‌ തീരത്ത്‌ എത്തുകയായിരുന്നുവെന്ന്‌ മത്സ്യതൊഴിലാളികള്‍ അറിയിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക