Image

അജിത്തിന്റെ അനുജനായി വിശ്വാസത്തില്‍അറിഞ്ഞിട്ടില്ലെന്ന് നിവിന്‍

Published on 05 December, 2017
അജിത്തിന്റെ അനുജനായി വിശ്വാസത്തില്‍അറിഞ്ഞിട്ടില്ലെന്ന് നിവിന്‍

സിരുത്തൈ ശിവയും തമിഴകത്തിന്റെ തല അജിത്തും വീണ്ടും ഒന്നിക്കുന്ന വിശ്വാസം എന്ന സിനിമയില്‍ നിവിന്‍ പോളിയും ഭാഗമാകുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. അജിത്തിന്റെ സഹോദരനായാകും നിവിന്‍ എത്തുക എന്നായിരുന്നു റിപ്പോര്‍ട്ട്.

വാര്‍ത്തയെ കുറിച്ച് നിവിന്‍ പോളി പ്രതികരിച്ചിരിക്കുകയാണ്. ഞാനും അങ്ങനെയൊരു വാര്‍ത്ത കണ്ടിരുന്നു. എന്നെ ആരും ഈ പ്രോജക്ടിനായി വിളിച്ചിട്ടില്ല. അജിത്ത് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഉറപ്പായും പോകും.നിവിന്‍ പറഞ്ഞു.

അജിത് നായകനായ വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളും ശിവയായിരുന്നു സംവിധാനം ചെയ്!തത്. വിശ്വാസം അടുത്ത ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം. ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. വിവേഗം നിര്‍മ്മിച്ച സത്യ ജ്യോതി ഫിലിംസ് ആണ് വിശ്വാസത്തിന്റെയും നിര്‍മ്മാതാക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക