Image

നടി ആക്രമിക്കപ്പെട്ട കേസ് ; അനുബന്ധ കുറ്റപത്രംകോടതി സ്വീകരിച്ചു

Published on 05 December, 2017
നടി ആക്രമിക്കപ്പെട്ട കേസ് ; അനുബന്ധ കുറ്റപത്രംകോടതി സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ 22 ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി പരിശോധനകള്‍ക്ക് ശേഷമാണ് ഇന്ന് സ്വീകരിച്ചത്.

കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്താന്‍ തിങ്കളാഴ്ച അന്വേഷണ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരം പിഴവുകള്‍ തിരുത്തി അന്വേഷണ സംഘം തിങ്കളാഴ്ച വൈകിട്ട് കുറ്റപത്രം കോടതിക്ക് കൈമാറി. പിന്നാലെ കോടതി കുറ്റപത്രം അംഗീകരിക്കുകയായിരുന്നു. നടന്‍ ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

 

പ്രതികള്‍ക്കെല്‌ളം കുറ്റപത്രത്തിന്റെ പകര്‍പ്പ് സിഡിയിലാക്കി നല്‍കാന്‍ അങ്കമാലി കോടതി ഉത്തരവിട്ടു. അതേസമയം കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ന്നതിനെതിരേ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കുറ്റപത്രത്തിലെ വിവരങ്ങള്‍ കോടതി പരിശോധിക്കുന്നതിനിടെ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്താണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക