Image

മെല്‍ബണില്‍ മോഹന്‍ലാല്‍ സ്‌റ്റേജ്‌ഷോ ടിക്കറ്റ് വിതരണോദ്ഘാടനം

Published on 05 December, 2017
മെല്‍ബണില്‍ മോഹന്‍ലാല്‍ സ്‌റ്റേജ്‌ഷോ ടിക്കറ്റ് വിതരണോദ്ഘാടനം


മെല്‍ബണ്‍: മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മെല്‍ബണില്‍ നടന്നു. ഡിസംബര്‍ രണ്ടിന് സൗത്ത് യാരയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച ഹാളില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ടോം ജോസഫ് ആദ്യകാല മലയാളിയായ സാം അങ്കിളില്‍നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും സംഘാടനാനേതാക്കളും പങ്കെടുത്തു. 

 Futurz Australia”മെല്‍ബണില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍  ETEA College ആണ്.

2018 ജൂണ്‍ 11 നാണ് മോഹന്‍ലാല്‍ സ്‌റ്റേജ്‌ഷോ. മലയാളികളുടെ സ്വന്തം ലാലേട്ടന്റെ വരവറിഞ്ഞ ആഹ്‌ളാദ തിമിര്‍പ്പിലാണ് മെല്‍ബണ്‍ മലയാളികള്‍.

വിവരങ്ങള്‍ക്ക്: Futurz.com.au

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക