Image

ലോക കേരള സഭാസമ്മേളനത്തിന് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയും

Published on 05 December, 2017
ലോക കേരള സഭാസമ്മേളനത്തിന് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയും


മെല്‍ബണ്‍: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍ മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടായ്മയെ പ്രതിനിധീകരിച്ച് അഞ്ചു പേര്‍ പങ്കെടുക്കും. 

2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തില്‍ തിരുവല്ലം ഭാസി, ദിലീപ് രാജേന്ദ്രന്‍, പ്രതീഷ് മാര്‍ട്ടിന്‍, ഹയാസ് വെളിയംകോട്, സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. 

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക