Image

ഉദയഭാനുവിന് റിയാദിന്റെ യാത്രാമംഗളം

Published on 05 December, 2017
ഉദയഭാനുവിന് റിയാദിന്റെ യാത്രാമംഗളം

റിയാദ്: സാമൂഹ്യജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി ഉദയഭാനുവിന് റിയാദ് പൊതുസമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. നവോദയ ഒരുക്കിയ യാത്രയയപ്പ് യോഗത്തില്‍ റിയാദിലെ പ്രവാസി സമൂഹം ഒന്നടങ്കം പങ്കെടുത്തത് അദ്ദേഹത്തിനുള്ള അംഗീകാരത്തിന്റെ അടയാളപ്പെടുത്തലായി. 
ഉദയഭാനുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ഫൈസല്‍ കൊണ്ടോട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒരു നിഴല്‍ നാടകത്തിന്റെ ദൃശ്യാവിഷ്‌കാരത്തോടെ ആരംഭിച്ച യോഗം എന്‍ആര്‍കെ കണ്‍വീനര്‍ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് അന്‍വാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു.

അറിയപ്പെടുന്ന ചിത്രകാരി റജീന നിയാസ് വരച്ച ഉദയഭാനുവിന്റെ ഛായാചിത്രം ചടങ്ങില്‍ അദ്ദേഹത്തിന് കൈമാറി. നിസാര്‍ അഹമ്മദ് ഉദയഭാനുവിന് ഫലകവും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാനടിക്കറ്റും കൈമാറി. പയ്യന്നൂര്‍ സൗഹൃദയ വേദി, നവോദയയുടെ ബത്ത, ഷിഫാ, മലാസ്, മുറൂജ് യൂണിറ്റുകളും ഉപഹാരങ്ങള്‍ സമ്മാനിച്ചു. നവോദയ കേന്ദ്ര കമ്മിറ്റിയുടെ മൊമെന്േ!റാ സെക്രട്ടറി രവീന്ദ്രനും സംഘടനയുടെ പാരിതോഷികം പ്രസിഡന്റ് അന്‍വാസും കൈമാറി. ഉദയഭാനുവിനെക്കുറിച്ച് നവോദയ അംഗം സുരേഷ് സോമന്‍ എഴുതിയ കവിത ചടങ്ങില്‍ രാജേഷ് മരിയപ്പന്‍ ആലപിച്ചു.

മറുപടി പ്രസംഗത്തില്‍ റിയാദിലെ പ്രവാസി സമൂഹത്തോടുള്ള നന്ദിയും സ്‌നേഹവും പങ്കുവച്ച ഉദയഭാനു ഈ മരുഭൂവില്‍ നമ്മളോടൊപ്പം ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിത പ്രശ്‌നങ്ങളെ തിരിച്ചറിയാനും പരസ്പരം സഹായിക്കാനും ഓരോ പ്രവാസിയും തയാറായാല്‍ ഇവിടെ ഇപ്പോള്‍ വ്യാപകമാകുന്ന പലിശക്കെണിയും ആത്മഹത്യകളുമൊക്കെ കുറയ്ക്കാന്‍ കഴിയുമെന്ന് ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക