Image

നോര്‍ക്ക, പ്രവാസി ക്ഷേമനിധി ഹെല്പ് ഡസ്‌ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

Published on 05 December, 2017
നോര്‍ക്ക, പ്രവാസി ക്ഷേമനിധി ഹെല്പ് ഡസ്‌ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

ദോഹ: പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്‌കൃതി ആരംഭിച്ച ഹെല്‍പ് ഡസ്‌കിന്റെ ഓഫീസിന്റെ ഉദ്ഘാടനം കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 

കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പ്രധാന പങ്ക് പ്രവാസി മലയാളികള്‍ക്കുണ്ട്. പ്രവാസികളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ കൂടുതല്‍ പരിഗണന പ്രവാസികള്‍ക്ക് വരും കാലങ്ങളില്‍ പ്രതീക്ഷിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്ന ഖത്തറില്‍ ഈ രാജ്യം പ്രവാസികലോടു കാണിക്കുന്ന സ്‌നേഹം മന്ത്രി എടുത്തു പറഞ്ഞു.

സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീല്‍ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ ശങ്കരന്‍ ഇ.എം. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍. ബാബുരാജന്‍ മന്ത്രിയെ ബൊക്കെ നല്‍കി സ്വീകരിച്ചു. നോര്‍ക്ക ഡയരക്ടര്‍ സി.വി റപ്പായി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക