Image

ജിഗ്‌നേഷ്‌ മേവാനിക്ക്‌ നേരെ ഗുജറാത്തില്‍ ആക്രമണം; ബിജെപിയെന്ന്‌ ആരോപണം

Published on 06 December, 2017
ജിഗ്‌നേഷ്‌ മേവാനിക്ക്‌ നേരെ  ഗുജറാത്തില്‍  ആക്രമണം; ബിജെപിയെന്ന്‌ ആരോപണം


ദലിത്‌ നേതാവും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജിഗ്‌നേഷ്‌ മേവാനിക്ക്‌ നേരെ ഗുജറാത്തില്‍ ആക്രമണം. ബിജെപി അനുഭാവികളാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ മേവാനിയുടെ ആരോപണം. ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ്‌ ആക്രമണമുണ്ടായത്‌.'

ബനസ്‌കന്ദ ജില്ലയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചരണത്തിനിറങ്ങിയ മെവാനിയെ കയ്യേറ്റം ചെയ്‌ത അക്രമികള്‍ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും രണ്ടിടങ്ങളില്‍ മെവാനിയെ കയ്യേറ്റം ചെയ്യുകയും ചെയ്‌തു. 'ബിജെപി അനുഭാവികളും സുഹൃത്തുക്കളും എന്നെ തകര്‍വാഡ ഗ്രാമത്തില്‍ ആക്രമിച്ചു. ബിജെപി ഭയത്തിലാണ്‌. അതാണ്‌ ഇത്തരം പ്രവൃത്തികള്‍ക്കു കാരണം. പക്ഷേ ഞാന്‍ പോരാളിയാണ്‌, പേടിക്കില്ല'� മേവാനി ട്വിറ്ററില്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക