Image

സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക്‌ പോകുമെന്ന്‌ ഫാദര്‍ ടോം ഉഴുന്നാലില്‍

Published on 06 December, 2017
സഭ ആവശ്യപ്പെട്ടാല്‍ വീണ്ടും യമനിലേക്ക്‌ പോകുമെന്ന്‌ ഫാദര്‍ ടോം ഉഴുന്നാലില്‍

തിരുവനന്തപുരം: ആരോടും പരിഭവമില്ലെന്നും സഭ ആവശ്യപ്പെട്ടാല്‍ താന്‍ വീണ്ടും യമനിലേക്ക്‌ പോകുമെന്നും ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ അവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൊണ്ട്‌ പോയവരോട്‌ തനിക്ക്‌ ദേഷ്യമില്ല.

ഒപ്പമുണ്ടായിരുന്നവരെ ഉള്‍പ്പെടെ അതിക്രൂരമായി കൊലപ്പെടുത്തിയപ്പോഴും ഭീകരര്‍ തന്നോട്‌ അത്തരത്തില്‍ പെരുമാറിയില്ല. ഉപദ്രവവും ഉണ്ടായില്ല. അതുകൊണ്ടുതന്നെ അവരെ കുറിച്ചു പറഞ്ഞ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.


ജനസേവനം മാത്രമാണ്‌ തന്റെ ലക്ഷ്യം അതിനായി എവിടെ സഭ നിയോഗിച്ചാലും സന്തോഷത്തോടെ പോകുമെന്നും ഉഴുന്നാലില്‍ പറഞ്ഞു. 2016 മാര്‍ച്ച്‌ നാലിന്‌ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിനെ 556 ദിവസങ്ങള്‍ക്കു ശേഷം ഭീകരരുടെ തടവില്‍ കഴിഞ്ഞ ശേഷം സെപ്‌റ്റംബര്‍ 12 നു ആണ്‌ മോചിപ്പിച്ചത്‌
Join WhatsApp News
George V 2017-12-06 05:15:53
ഇദ്ദേഹത്തിനെ ഇങ്ങനെ വിഢിത്തരം വിളമ്പാൻ കെട്ടി എഴുന്നിള്ളിക്കാതെ മതിയായ മാനസിക ചികിൽസാ നൽകാൻ സർക്കാർ തന്നെ മുൻകൈ എടുക്കണം. ഇയാൾ തീവ്ര വാദികളുടെ അംബാസിഡർ കളിക്കുന്നത് പത്രങ്ങളെങ്കിലും പ്രസിദ്ധീകരിക്കാതിരിക്കുക. അല്ലെങ്കിൽ നമ്മുടെ ചെറുപ്പക്കാർ ഭീകരവാദികുടെ കൂടെ പോകാൻ കാരണം ആകും. പിന്നെ സഭ ദയവായി അദ്ദേഹത്തിന്റെ ഒരു അസ്ഥി എടുത്തിട്ട് വിടുക. അല്ലെങ്കിൽ പള്ളികളിൽ വ്യാജ തിരുശേഷിപ്പ്  വച്ച് അഡ്ജസ്റ് ചെയ്യേണ്ടിവരും. 
റവ. ചുങ്കക്കാരൻ മത്തായി 2017-12-06 11:34:13
അദ്ദേഹത്തിന്റ ബാക്കിയുള്ള അസ്ഥികൾ തീവ്രവാദികൾ ചെറിയ ക്ഷണങ്ങൾ ആക്കി ഒരു ചെപ്പിലാക്കി അയച്ചു തരും ജോർജ്ജേ. അത് വച്ച് നമ്മൾക്ക് പലക ളികളും കളിക്കാം. ഒരു പള്ളി പണിയാം. പിന്നെ ഏതെങ്കിലും വിധത്തിൽ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു കിട്ടിയാൽ ഭക്ത ജനപ്രവാഹം ഉണ്ടാകുകയും ശരിമലപോലെ നമ്മൾക്ക് അതിനെ മാറ്റിയെടുക്കാം. അതുകൊണ്ട് ജോർജ്ജ് ഒന്ന് ശാന്തനാക്. അദ്ദേഹത്തിൻറെ യാത്ര മുടക്കാതെ

Born again Abraham 2017-12-06 13:55:58
Yes, he should be sent again, then he should be imprisoned for ransom, catholic church should pay it again because they have a lot of ill-gotten wealth.
 very sad to see this guy has no sympathy for those who were killed because they had no money.
Hypocrite he is.
vincent emmanuel 2017-12-06 21:33:31
After that he can cry that is he is not A european preist.What is wrong with these people..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക