Image

നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടെയാണ്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍

Published on 06 December, 2017
നരസിംഹ റാവുവിന്റെ  മൗനാനുവാദത്തോടെയാണ്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതെന്ന്‌ കുല്‍ദീപ്‌ നയ്യാര്‍


തിരുവനന്തപുരം: നരസിംഹ റാവുവിന്റെ അറിവോടെയും മൗനാനുവാദത്തോടെയുമാണ്‌ ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതെന്ന്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ്‌ നയ്യാര്‍.
ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടിട്ട്‌ ഇരുപത്തിയഞ്ച്‌ വര്‍ഷം തികയുന്ന വേളയിലാണ്‌ അന്നത്തെ പ്രധാനമന്ത്രിയായ നരസിംഹ റാവുവിന്റെ കൂടി അറിവോടെയാണ്‌ അത്‌ സംഭവിച്ചതെന്ന്‌ നയ്യാര്‍ വെളിപ്പെടുത്തിയത്‌. മനോരമ ന്യൂസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ ദിനങ്ങളില്‍ നരസിംഹറാവു തനിക്ക്‌ രണ്ട്‌ വാഗ്‌ദാനങ്ങളും നല്‍യിരുന്നു. ബാബറിമസ്‌ജിദ്‌ തകര്‍ക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നായിരുന്നു നരസിംഹറാവു ആദ്യ നല്‍കിയ ഉറപ്പ്‌.
അതിന്‌ ശേഷം താല്‍ക്കാലികമായി അവിടെ ഉയര്‍ന്ന ക്ഷേത്രം നീക്കുമെന്നും രസിംഹറാവു വാഗ്‌ദാനം ചെയ്‌തിരുന്നെന്നും നയ്യാര്‍ പറയുന്നു. എന്നാല്‍ ഇത്‌ രണ്ടും സംഭവിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
1992 ഡിസംബര്‍ 6ന്‌ ഉച്ചയ്‌ക്ക്‌ 12.20 ഓടെയാണ്‌ കര്‍സേവകര്‍ പള്ളിയുടെ പുറം മതില്‍ പൊളിച്ചത്‌. 4.45 ഓടെ അവസാന മണ്‍കുടവും തകര്‍ക്കുകയായിരുന്നു

ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടിട്ട്‌ കാല്‍ നൂറ്റാണ്ട്‌ പൂര്‍ത്തിയാവുന്ന ഇ
ന്ന്‌ വി.എച്ച്‌.പി ശൗര്യ ദിവസായും ഇടതുപക്ഷം കരിദിനമായുമാണ്‌ ആചരിക്കുന്നത്‌. ഇന്ന്‌ പ്രാര്‍ത്ഥന ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യ മുസ്‌ ലീം പേഴ്‌സണല്‍ ലോ ബോര്‍ഡും ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അതേസമയം രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നിര്‍ദേശംനല്‍കിയിട്ടുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക