Image

2017 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെവരുടെ പട്ടികയില്‍ കാവ്യാ മാധവനും ; സണ്ണി ലിയോണ്‍ ഒന്നാമത്‌

Published on 06 December, 2017
2017 ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍  തെരഞ്ഞെവരുടെ പട്ടികയില്‍ കാവ്യാ മാധവനും ; സണ്ണി ലിയോണ്‍ ഒന്നാമത്‌

കൊച്ചി : 2017ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരുടെ പട്ടികയില്‍ മലയാളി താരം കാവ്യ മാധവനും. യാഹുവിന്റെ ടോപ്‌ 10 ഫീമെയില്‍ സെലിബ്രിറ്റീസ്‌ പട്ടികയില്‍ ഒന്‍പതാമതായാണ്‌ കാവ്യ ഇടം നേടിയിരിക്കുന്നത്‌. ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ ആണ്‌ പട്ടികയില്‍ ഒന്നാമത്‌.

തൊട്ടുപിന്നാലെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്‌. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്‌ അറസ്റ്റിലായതോടെയാണ്‌ 'ഭാര്യ കാവ്യയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം ഈ വാര്‍ത്തകള്‍ വന്നതും കാവ്യയെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്ത്‌ എത്തിച്ചത്‌.

ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തെന്ന വാര്‍ത്ത മാധ്യമങ്ങളുടെ മുന്‍പേജുകളില്‍ നിറഞ്ഞിരുന്നു. ഇതാണ്‌ ഇക്കുറി സണ്ണി പട്ടികയില്‍ മുന്നില്‍ എത്താന്‍ കാരണമായത്‌. മുന്‍ വര്‍ഷങ്ങളിലും സണ്ണി തന്നെയായിരുന്നു ഒന്നാമത്‌.

ഹോളിവുഡ്‌ സിനിമകളിലെ സാന്നിധ്യമാണ്‌ പ്രിയങ്കാ ചോപ്രയെ രണ്ടാം സ്ഥാനത്ത്‌ എത്തിച്ചത്‌. ഫോബ്‌സ്‌ മാഗസിന്‍ 2017ലെ ഏറ്റവും ശക്തരായ 100 സ്‌ത്രീകളില്‍ ഒരാളായും പ്രിയങ്കയെ തെരഞ്ഞെടുത്തിരുന്നു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ്‌ എത്തിയത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മകള്‍ ആരാധ്യയെയും ആളുകള്‍ ശ്രദ്ധിച്ചിരുന്നു. ഇതാണ്‌ ഐശ്വര്യ മൂന്നാം സ്ഥാനത്ത്‌ എത്താന്‍ കാരണമായത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക