Image

വിവാഹത്തിന്റെയന്ന്‌ ഒരു കോടി രൂപ സ്‌ത്രീധനമായി ആവശ്യപ്പെട്ടു: വനിതാ ഡോക്ടര്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറി

Published on 06 December, 2017
വിവാഹത്തിന്റെയന്ന്‌ ഒരു കോടി രൂപ സ്‌ത്രീധനമായി ആവശ്യപ്പെട്ടു: വനിതാ ഡോക്ടര്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറി

രാജസ്ഥാന്‍: വിവാഹത്തിന്റെ അന്ന്‌ സ്‌ത്രീ ധനമായി ഒരു കോടി രൂപ ആവശ്യപ്പെട്ട ഡോക്ടറായ വരനോട്‌ പോയി പണി നോക്കാന്‍ പറഞ്ഞ്‌ വധു വിവാഹത്തില്‍ നിന്ന്‌ പിന്‍മാറി. രാജസ്ഥാന്‍ കോട്ട സ്വദേശിയും കോട്ട മെഡിക്കല്‍ കോളജില്‍ സീനിയര്‍ പ്രഫസറായ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. റാഷിയാണ്‌ പണത്തിന്‌ ആര്‍ത്തിക്കാരനായ ഒരാളെ ഭര്‍ത്താവായി വേണ്ടന്ന്‌ പ്രഖ്യാപിച്ചത്‌.

ഞായറാഴ്‌ച വൈകുന്നേരമായിരുന്നു ഡോക്ടര്‍ റാഷിയും മുറാദാബാദ്‌ മെഡിക്കല്‍ കോളജ്‌ അസിസ്റ്റന്റ്‌ പ്രഫസര്‍ ഡോ. സാഖം മധോക്കും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്‌. അതിന്‌ തൊട്ടുമുമ്പായാണ്‌ വരന്റെ വീട്ടുകാര്‍ ഒരു കോടിരൂപ സ്‌ത്രീധനം ആവശ്യപ്പെട്ടത്‌. വിവരമറിഞ്ഞ്‌ റാഷി പ്രതിശ്രൂത വരനെ ബന്ധപ്പെട്ടങ്കിലും ആവശ്യത്തില്‍ നിന്ന്‌ അയാള്‍ പിന്‍മാറിയില്ല.


തുടര്‍ന്ന്‌ പണത്തോട്‌ ആര്‍ത്തിയുള്ള വരനെയും വീട്ടുകാരെയും തനിക്ക്‌ വേണ്ടെന്ന്‌ ഡോക്ടര്‍ റാഷി പറഞ്ഞു.വരന്‌ ഒരു കാറും പത്തു ഗ്രാം വീതം തൂക്കം വരുന്ന അഞ്ച്‌ സ്വര്‍ണ നാണയങ്ങളും അടക്കം 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നേരത്തേ സമ്മാനമായി നല്‍കിയിരുന്നു.
സാഖം മധോക്കിനെതിരെയും വീട്ടുകാര്‍ക്കെതിരെയും ഡോക്ടര്‍ സക്‌സേന നയാപുര പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌. വി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക