Image

മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 06 December, 2017
മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും (ബ്‌ളസന്‍ ഹൂസ്റ്റന്‍)
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാധ്യമങ്ങളെ ഭയമോ. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വെറുപ്പോ. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടത് വിരലിലെണ്ണാവുന്നത്ര മാത്രം. അതിന് കാരണമെന്തെന്നു ചോദ്യമുയര്‍ന്നപ്പോഴേക്ക് മൗനം വിദ്വാനു ഭൂഷണമെന്ന രീതിയിലാണ് പ്രാധനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമെന്നതാണ് സ്ഥിതി. സാധാരണ പ്രധാനമന്ത്രി വിദേശയാത്രകള്‍ ചെയ്യുമ്പോള്‍ മാധ്യമസംഘം ഒപ്പമുണ്ടാകാറുണ്ട്. വിമാനത്തില്‍ വച്ച് പത്രസമ്മേളനവും നടത്താറുണ്ട്. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ വിദേശയാത്രകളില്‍ അത് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. വിദേശയാത്രകളുടെ ഫോട്ടോകളും വീഡിയോകളും ധാരാളമുണ്ടെന്നതാണ് ഒരു പ്രത്യേകത. അദ്ദേഹത്തിന്റെ ഒരു പത്രസമ്മേളനം കാണാന്‍ അവസരം ഉണ്ടാകാനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ മാധ്യമസംഘം എന്നതാണ് രഹസ്യമായ പരസ്യം. അത്രയ്ക്ക് അപൂര്‍വ്വമെന്നതാണ് ഇന്ന് പ്രധാനമന്ത്രി മോഡിയുടെ പത്രസമ്മേളനം.

അദ്ദേഹം എന്തുകൊണ്ട് മാധ്യമങ്ങളെ കാണുന്നില്ലായെന്നതിന് പൊതുജനം കണ്ടെത്തിയ ഉത്തരം അദ്ദേഹത്തിന് മാധ്യമങ്ങളെ ഭയമാണെന്നതാണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയതല്ലാതെ അതിലൊരെണ്ണം പോലും ശരിയായ രീതിയില്‍ നടപ്പാ ക്കുകയോ അതിനുള്ള നടപടികളോ ചെയ്തിട്ടില്ലെന്നതാണ്. എന്തെങ്കിലും ചെയ്താല്‍ തന്നെ അത് ചാപിള്ള കണക്കാണത്രേ. അതുമാത്രമല്ല നോട്ടു നിരോധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പെട്രോള്‍, ഗ്യാസ് തുടങ്ങിയവയുടെ യാതൊരു നിയന്ത്രണവുമില്ലാതെ അടിക്കടി വില കൂടുന്നതും മോഡിയുടെ വിനോദമായതുകൊണ്ട് പത്രസമ്മേളനം നടത്തിയാല്‍ ജനം ചോദിക്കേണ്ട ചോദ്യങ്ങള്‍ അവരെങ്ങാനും ചോദിക്കുമോയെന്നും അങ്ങനെ ചോദിച്ചാല്‍ അതിനുള്ള മറുപടി ഒന്നും പറയാനാകാതെ നാണം കെട്ടുപോകുമോയെന്ന ഭയം ഉള്ളതുകൊണ്ടാ ണ് മോഡി മാധ്യമങ്ങളെ കാണാ ന്‍ ഭയക്കുന്നതെന്നാണ് ഇതിനെ ക്കുറിച്ചുള്ള പൊതു സംസാരം. അങ്ങനെ വന്നാല്‍ അത് തന്റെ പ്രതിച്ഛായ കൂടുതല്‍ മങ്ങുമെന്ന് മോഡിക്കറിയാം. ഈ പൊല്ലാപ്പൊന്നുമില്ലാതെ അഞ്ച് വര്‍ഷം തികയ്ക്കണമെങ്കില്‍ ഇതേ ഒരു മാര്‍ക്ഷമുള്ളു. കഴിവതും വിദേശ യാത്രയും കിട്ടുന്ന സമയം കൂടെ നില്‍ക്കുന്ന വ്യവസായികള്‍ക്കു വേണ്ടി അവശ്യ സാധനങ്ങള്‍ക്കും അത്യാവശ്യ സാധനങ്ങള്‍ക്കും വിലകൂട്ടുകയും ചെയ്താല്‍ നാടും കാണാം നാണ്യവും നേടാം. അതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനങ്ങള്‍ക്കെന്നല്ല പാര്‍ലമെന്റില്‍ പോലും വരാതിരി ക്കുന്നത്. എന്തായാലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെയും പാര്‍ലമെന്റിനേയും ഭയമാണെന്നതാണ് വസ്തുത.

എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ ഭയമല്ല ഒരുതരം വെറുപ്പാണ്. മുഖ്യമന്ത്രി ആയതിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴേക്ക് ചില അവസരങ്ങളിലെങ്കിലും അത് പുറത്തു കാ ണിക്കുന്നുയെന്നതാണ് മാധ്യമങ്ങളോട് അദ്ദേഹം പറയുന്ന ചില കമന്റുകളില്‍ കൂടി വ്യക്തമാക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ ഹോളിനകത്തുനിന്ന് പുറത്താക്കിയെങ്കില്‍ തോമസ് ചാണ്ടിയുടെ രാജിക്കുശേഷം മാധ്യമങ്ങളോട് മാറിനില്‍ക്കെന്ന് ആക്രോ ശിക്കുകയുണ്ടായത്രേ. മാധ്യമങ്ങളോട് ദേഷ്യമുണ്ടാകാന്‍ കാരണം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തതാണെന്നും രഹസ്യമായി കിടന്ന പല സംഭവങ്ങളും പരസ്യമാക്കുകയും കുത്തിപ്പൊക്കി ജനമദ്ധ്യത്തിലേക്ക് ഇട്ടുകൊടുത്തു കൊണ്ട് മന്ത്രിസഭയ്ക്കും മുഖ്യ മന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മാധ്യമങ്ങള്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ടാണ്.

മാധ്യമങ്ങള്‍ തൊടുത്തു വിടുന്ന ഓരോ അസ്ത്രങ്ങളും മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും കീറിമുറിച്ച് കൂടുതല്‍ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തനിക്കൊപ്പമുള്ളവരില്‍ പലരും ചെയ്യുന്ന രഹസ്യങ്ങള്‍ ഇന്ന് പരസ്യമാകാന്‍ കാരണം മാധ്യമങ്ങളാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടെന്നതാണ് പൊതു സംസാരം. അതുകൊ ണ്ടാണത്രെ അദ്ദേഹത്തിന് മാധ്യമങ്ങളോട് ഇത്രയേറെ വെറുപ്പെന്നാണ് ഇതേക്കുറിച്ച് പറയുന്നവരുടെ അഭിപ്രായം. മാധ്യമങ്ങള്‍ പണ്ടുള്ളതിനേക്കാള്‍ ഇന്ന് മൂടിവച്ച പല കാര്യങ്ങളും പുറ ത്തുകൊണ്ടുവരുന്നുണ്ട്. കായല്‍ കൈയ്യേറ്റവും കാട് കൈയ്യേറ്റവും തുടങ്ങി നിരവധി കൈയ്യേറ്റങ്ങളും അഴിമതികളും ഇന്ന് പു റംലോകത്തെത്തിച്ചത് മാധ്യമങ്ങളാണ്. കൈയ്യേറ്റക്കാര്‍ക്കും അതിനു കൂട്ടു നിന്നവര്‍ക്കും ഇന്ന് അതില്‍ നിന്ന് ഊരിപോകാനാകാത്തത്ര രീതിയില്‍ കു രുക്കുണ്ടാക്കിയതിന് മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെയേറെയുണ്ട്. ഇതൊന്നും മാധ്യമ ധര്‍മ്മം കൊണ്ട് അവര്‍ ചെയ്യുന്നതല്ല. മറിച്ച് അവര്‍ മത്സരപൂര്‍വ്വം ചെയ്യുന്നതാണ്. കാരണം ഇന്ന് വിരലിലെണ്ണാവുന്നത്രയല്ല അതിന്റെ എത്രയോ മടങ്ങ് മാധ്യമങ്ങള്‍ കേരളത്തിലുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അവര്‍ ഏത് അടുക്കള വരാന്തയിലും കയറും പിടിച്ചു നില്‍ക്കാന്‍വേണ്ടി ഏത് സംഭവങ്ങളും കുത്തിപ്പൊക്കും. ഭരണത്തിലെ പുഴുക്കുത്തുകള്‍ പൊക്കിക്കൊണ്ടുവരും.

അത് നാടിന്റെ നന്മയ്‌ക്കോ നാട്ടുകാരുടെ ഗുണത്തിനോ വേണ്ടിയല്ല മറിച്ച് തങ്ങളുടെ നിലനില്‍പ്പിനും ചാനലുകളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനും വേണ്ടി മാത്രമാണ്. എന്നാല്‍ അത് പലപ്പോഴും ഉര്‍വ്വശി ശാപം ഉപകാരമെന്ന രീതിയില്‍ ഗുണമായിട്ടാണ് സംഭവിക്കാറ്. ഉദാഹ രണത്തിന് മൂന്നാറിലെ കയ്യേറ്റ വിവാദവും ആലപ്പുഴയിലെ കായല്‍ കയ്യേറ്റവുമൊക്കെ ചാനലുകള്‍ രംഗത്തു കൊണ്ടുവന്നത് ജനശ്രദ്ധ കിട്ടാനും എല്ലാവരിലും മുന്‍പനാകാനുമായിരുന്നെങ്കിലും അത് ഒരു വലിയ തെറ്റിനെ പുറത്തു കൊണ്ടുവന്നു. അത് ജനം ശ്രദ്ധിക്കുകയും ഭരണത്തിനെതിരാകുകയും ചെയ്തു.

അതില്‍ കലിപൂണ്ടിട്ടു കാര്യമില്ല. മാധ്യമ ധര്‍മ്മത്തേക്കാള്‍ റേറ്റിംഗ് കൂട്ടാന്‍ കഴുകന്‍ കണ്ണുകളുമായി മാധ്യമങ്ങള്‍ ഉറക്കമിളച്ച് കാത്തിരിക്കുമ്പോള്‍ ചെറിയ ഇരയെ പോലും അവര്‍ വലുതായി കാണിക്കും. അപ്പോള്‍ ആ ഒരു ചെറിയ ഇരയെപ്പോലും അവരുടെ മുന്‍പിലേക്ക് ഇട്ടുകൊടുക്കാത്തവണ്ണം സംശുദ്ധമായ പ്രവര്‍ത്തികളായിരിക്കണം ഭരണവര്‍ക്ഷത്തിന്റെയും ഉന്നത നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതിനു കഴിയില്ലെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് തക്ക ഉത്തരം നല്‍കാന്‍ കഴിയണം. അതാണ് ജനാധിപത്യ പ്രക്രിയയില്‍ ഭരണനേതൃത്വം ചെയ്യേണ്ടത്.

മര്യാദ ലംഘിക്കുന്ന മാധ്യമങ്ങളെ മാറ്റി നിര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അത് ധാര്‍ഷ്ഠ്യമനോഭാവത്തോടെ ആകുന്നതാണ് അംഗീകരിക്കാന്‍ കഴിയാത്തത്. ഇന്ത്യയുടെ രാഷ്ട്രീയ ആചാര്യന്മാര്‍ എന്നു വിശേഷിപ്പിക്കുന്ന മഹാരഥന്മാര്‍ മുഖ്യമന്ത്രിമാരായിരുന്ന നാടാണ് കേരളം. ഇതിനേക്കാള്‍ സങ്കീര്‍ണ്ണവും വിവാദപരവുമായ വിഷ യങ്ങളില്‍ കൂടി അവര്‍ കടന്നു പോയിട്ടുണ്ട്. അവരുടെ മന്ത്രിസഭയെപ്പോലും അട്ടിമറിച്ച ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 57 ലും 67ലും ഇ.എം.എസ്. മന്ത്രിസഭയെ തകര്‍ത്ത വിഷയങ്ങളുണ്ടായിട്ടും അദ്ദേഹം ഇത്രയധികം പൊട്ടിത്തെറിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിക്കിനെ കളിയാക്കി ഒരിക്കല്‍ ഒരു പത്ര പ്രവര്‍ത്തകന്‍ അങ്ങേയ്ക്ക് എപ്പോഴാണ് വിക്ക് വരുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതിനു മറുപടി പറഞ്ഞത് “ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍’ എന്നാണ്. അദ്ദേ ഹത്തെ ചൊടിപ്പിക്കാന്‍ നോക്കിയെങ്കിലും അതില്‍ പരാജയപ്പെ ട്ടുപോയി ആ ചോദ്യകര്‍ത്താവ്. ഹൈക്കോടതി മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ ശാസിച്ചപ്പോഴും കേന്ദ്രം അദ്ദേഹത്തിന്റെ മന്ത്രിസഭയെ പുറത്താക്കിയപ്പോഴുമൊന്നും ക്ഷോഭിച്ചുകൊണ്ട് ധാര്‍ഷ്ഠ്യത്തോടെ അദ്ദേഹം പെരുമാറിയതായി പറയുന്നില്ല.

അടിയന്തരാവസ്ഥയില്‍ കേരള ഭരണം ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിന്നപ്പോള്‍ അതിനെതിരെ അടിയന്തിരാവസ്ഥ കഴിഞ്ഞ് രൂക്ഷവിമര്‍ശനം ഉതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയെ വെറും സ്റ്റാമ്പാക്കിക്കൊണ്ട് അന്ന ത്തെ ആഭ്യന്തര മന്ത്രിഭരണം ന ടത്തിയെന്നും അടിയന്തരാവസ്ഥ യില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ പോലീസ് ക്രൂര വാഴ്ച നടത്തി യതും മറ്റുമായി പത്രപ്രവര്‍ത്ത കര്‍ ചോദ്യശരങ്ങളുമായി അ ദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും അച്യുത മോനോന്‍ എന്ന രാഷ്ട്രീയത്തിലെ ജെന്റില്‍മാന്‍ മുഖ്യമന്ത്രി നിലവിട്ടൊരു സംസാരവും നട ത്തിയിട്ടില്ല.

രാജന്‍ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി കോടതിയലക്ഷ്യ ത്തിന് കരുണാകരനെതിരെ മു തിര്‍ന്നപ്പോഴും 86-ലെ സ്വകാര്യ പോളിടെക്‌നിക് വിവാദത്തിലും എന്തിനേറെ ചാരക്കേസില്‍ മു ന്നണി പോലും കരുണാകരനെന്ന കേരളത്തിന്റെ സ്വന്തം ലീഡറെ പഴിചാരി അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നോക്കിയ പ്പോഴും അധികാരം വിട്ടൊഴിയുന്നതിന് തൊട്ടുമുന്‍പ് നടന്ന പ ത്രസമ്മേളനത്തില്‍പോലും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചോ ദ്യശരങ്ങളുടെ മുനയൊടിച്ചുകൊണ്ട് അദ്ദേഹം മിതത്വം പാലിക്കു കയാണുണ്ടായത്. എത്ര കലുഷിതമായ സമയത്താണെങ്കിലും മാധ്യമങ്ങളെ കാണുമ്പോള്‍ അദ്ദേഹം പുറകില്‍ കൈകെട്ടി കണ്ണിറുക്കി സ്വതസിദ്ധമായ ഒരു ചിരിയാണ് ചെയ്യാറ് പതിവ്. ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കു ന്ന ഒരു ചിത്രമുണ്ട് ചാരക്കേസിന്റെ വിവാദങ്ങള തുടര്‍ന്ന് രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലേക്ക് അദ്ദേഹം പോകുന്ന ഒരു ചിത്രം.

മുന്‍ശുണ്ഠി മൂക്കിന്‍ തുമ്പത്തെന്നരീതിയായിരുന്നു നായനാര്‍ക്കെങ്കിലും പത്രപ്രവര്‍ത്തകരോട് അദ്ദേഹം ഒരടുപ്പം നിലനിര്‍ത്തിയിരുന്നു. പത്രസമ്മേളനങ്ങളില്‍ അദ്ദേഹം എന്നും നര്‍മ്മം കലര്‍ന്ന ഭാഷയിലെ സംസാരിച്ചിരുന്നുള്ളു. ബൂര്‍ഷ പത്രങ്ങളെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കളിയാക്കിയിരുന്ന മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍ശുണ്ഠി വന്നാല്‍പോലും അതിരുവിട്ട് സംസാരിച്ചിരുന്നില്ല. ഓന്‍ ആരുടെ പത്രത്തില്‍ നിന്നാ വരുന്നതെന്നും ഞാനും ഇതൊക്കെ കഴി ഞ്ഞിട്ടാണ് വരുന്നതെന്നും മറ്റു മായിരിക്കും മറുപടി പറയുക.

അച്യുതാനന്ദനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ഒരിക്കല്‍പോലും മാധ്യമങ്ങളു ടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞിട്ടില്ല. ഇന്ത്യ കണ്ട രാഷ്ട്രീയ മഹാരഥ ന്മാരായ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിമാര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ അടുപ്പമുള്ളവരാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവര്‍ നികൃഷ്ടജീവികളാണോ?. നികൃഷ്ടജീവികളെയാണല്ലോ നാം മാറ്റി നിര്‍ത്തുന്നത്. മാറാന്‍ പറയാം മാറി നില്‍ക്കെന്നാക്രോശിക്കാന്‍ ഇത് രാജഭരണമോ സ്വേച്ഛാധിപത്യ ഭരണമോ അല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക