Image

നാല്‍പ്പതിനായിരം വ്യൂസും യൂട്യൂബില്‍ മൂന്നാം സ്ഥാനത്ത്‌ തരംഗവുമായി ഹ്രസ്വചിത്രം 'സ്‌പ്ലിറ്റ്‌'

Published on 06 December, 2017
 നാല്‍പ്പതിനായിരം വ്യൂസും യൂട്യൂബില്‍ മൂന്നാം സ്ഥാനത്ത്‌ തരംഗവുമായി ഹ്രസ്വചിത്രം 'സ്‌പ്ലിറ്റ്‌'
 കൊച്ചി: തിങ്കളാഴ്‌ച റിലീസ്‌ ചെയ്‌ത ഹ്രസ്വചിത്രം 'സ്‌പ്ലിറ്റ്‌' നാല്‍പ്പതിനായിരം വ്യൂസുമായി ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്‌ തരംഗമാവുകയാണ്‌. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി യുവദമ്പതികളുടെ ബ്രേക്കപ്പിനെ കുറിച്ച്‌ പറയുന്ന ഈ ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌ സി പി വിശാഖാണ്‌. ഗായത്രി ഗോപന്‍, അശ്വിന്‍ ചാന്ദ്‌, വിശാഖ്‌ വിജയകുമാര്‍ എന്നിവരാണ്‌ അഭിനയിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം ആദര്‍ശും ചിത്രസംയോജനം എസ്‌ എസ്‌ ജിഷ്‌ണു ദേവുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. വൈദീശ്വരന്‍ എന്‍ ആര്‍ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. ഡ്രീം സ്റ്റോറീസിന്റെ ബാനറില്‍ സി പി വിശാഖും അശ്വിന്‍ ചാന്ദും ചേര്‍ന്നാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'സ്‌പ്ലിറ്റ്‌' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=WE0yOwmip8w


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
 നാല്‍പ്പതിനായിരം വ്യൂസും യൂട്യൂബില്‍ മൂന്നാം സ്ഥാനത്ത്‌ തരംഗവുമായി ഹ്രസ്വചിത്രം 'സ്‌പ്ലിറ്റ്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക