Image

നടി ആര്യ ബിസിനസ് രംഗത്തേക്കും

Published on 06 December, 2017
നടി ആര്യ ബിസിനസ് രംഗത്തേക്കും

അഭിനയത്തോടൊപ്പം ബിസിനസ് രംഗത്തേക്കും ചുവടു വച്ച നടിമാരുടെ പട്ടികയിലേക്ക് ആര്യയും. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ആര്യ വസ്ത്ര വിപണന രംഗത്തേക്കാണ് അരങ്ങേറ്റം കുറിക്കുന്നത്. അരോയ ബൈ ആര്യ എന്നാണ് സംരംഭത്തിന് പേരിട്ടിരിക്കുന്നത്. കാവ്യാ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സരിത ജയസൂര്യ എന്നിവരാണ് നിലവില്‍ വസ്ത്ര വ്യാപാര രംഗത്തുള്ളത്.

കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭം എന്നത്. കുടുംബാംഗങ്ങളുടെ കൂടി പിന്തുണയോടെ ആ സ്വപ്നം സഫലമാവുകയാണെന്ന് ആര്യയുടെ സഹോദരി രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രശ്മിയുടെ എഫ്.ബി അക്കൗണ്ടിലൂടെ അരോയയുടെ ലോഗോയും പുറത്തുവിട്ടിട്ടുണ്ട്. ആര്യ എന്ന പേരും മകളുടെ റോയ എന്ന പേരും ചേര്‍ത്താണ് അരോയ എന്ന് സംരംഭത്തിന് പേരിട്ടത്. സഹോദരി രശ്മി വരുണും വരുണ്‍ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികള്‍. 2018 ജനുവരിയില്‍ സംരംഭത്തിന് തിരുവനന്തപുരത്ത് തുടക്കമാകുമെന്നും എഫ്.ബിയില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക