Image

ക്രിസ്‌തോസ് മാര്‍ത്തോമ്മാപള്ളിയുടെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതു സമ്മേളനവും വര്‍ണാഭമായി

Published on 06 December, 2017
ക്രിസ്‌തോസ് മാര്‍ത്തോമ്മാപള്ളിയുടെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതു സമ്മേളനവും വര്‍ണാഭമായി
ഫിലദല്‍ഫിയാ. ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവക പുതിയതായി നിര്‍മ്മിച്ച ആരാധനാലയത്തിന്റെ കൂദാശ കര്‍മ്മവും പൊതുസമ്മേളനവും മനോഹരമായി. നവംബര്‍ 4 ശനിയാഴ്ച രാവിലെ 9 മണിക്ക് നൂറു കണക്കിന് വിശ്വാസ്വ സമൂഹത്തിന്റെ മഹനീയ സാനിധ്യത്തില്‍ നോര്‍ത്തമേരിക്ക യൂറോപ്പ് ഭദ്രാസന അധിപന്‍ അഭി. റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. രാവിലെ 8.45ന് പഴയ പള്ളിയില്‍ നിന്നും കുരിശും വേദപുസ്തകവും മെഴുകുതിരികാലും കൈയിലേന്തി ഭദ്രാസനാധിപന്‍ അഭി അഭി. റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവകവികാരി റവ.അനീഷ് തോമസ് തോമസിന്റെ സഹകാര്‍മ്മികത്വത്തിലും പുതിയതായി നിര്‍മ്മിച്ച ആരാധനാലയത്തിലേക്ക് ഇടവക ജനങ്ങളും കൈസ്ഥാന സമിതി അംഗങ്ങളും ചര്‍ച്ച് ബില്‍ഡിംഗ് കമ്മറ്റി അംഗങ്ങളും സമീപ പ്രദേശത്തെ മാര്‍ത്തോമ്മാ വൈദീകര്‍, എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വൈദീകര്‍ എന്നിവരെ കൂടാതെ ആദ്യമായി വിശുദ്ധ കുര്‍ബ്ബാന കൈ കൊള്ളുവാനായി ശുഭ്രവസ്ത്രധാരികളായി എത്തിയ ഇടവകയിലെ 18 കുഞ്ഞുങ്ങളും, ഗായക സംഘം ആലപിച്ച സേനയില്‍ യെഹോവയെ എന്ന ഗാനത്തോടു കൂടി ഭയഭക്തിയോടെയാണ് പുതിയ ആരാധനാലയത്തിലേക്ക് പ്രവേശിച്ചത്.

9 മണിക്ക് ആരംഭിച്ച ആരാധനയില്‍ 18 കുഞ്ഞുങ്ങള്‍ പുതിയതായി ആദ്യ വി.കുര്‍ബ്ബാന കൈ കൊണ്ടു.11.30ന് സമാപിച്ച ആരാധനക്ക് ശേഷം 11.45ന് പൊതു സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ അഭി. റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. റവ.എം.ജോണച്ചന്റെ പ്രാര്‍ത്ഥനക്കു ശേഷം ഗായക സംഘത്തിന്റെ മനോഹര ഗാനത്തോടുകൂടി പൊതുസമ്മേളനത്തിനു തുടക്കമായി. ക്രിസ്‌തോസ് ഇടവക വികാരിറവ. അനിഷ് തോമസ് തോമസ്തന്റെ ആമുഖ പ്രസംഗത്തില്‍ സന്നിഹിതരായ ഏവരേയും സ്വാഗതംചെയ്തു. ബില്‍ഡിംഗ് കമ്മറ്റി കണ്‍വീനര്‍ പി.ടി.മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പുതിയ ചര്‍ച്ചിനു വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അഭി. റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ ഭദ്രദീപം തെളിച്ച് ഉത്ഘാടന പ്രസംഗം നടത്തി. കണ്‍സ്ട്രക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ തോമസ് സി.ജേക്കബ് നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച എന്‍ജിനിയര്‍ ബാണി യേശുദാസന്‍, നിര്‍മ്മാണ ചുമതല വഹിച്ച ബോറിസ് എന്നിവരെ അനുമോദിക്കുകയും ഇടവകയുടെ ഫലകങ്ങള്‍ റൈറ്റ് റവ.ഡോ. ഐസക് മാര്‍ ഫീലക്‌സിനോസ് എപ്പിസ്‌കോപ്പാ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. ചര്‍ച്ച് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷനെ സഹായിച്ച ഏവര്‍ക്കും നമ്പി അറിയിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി ഷാന്‍ മാത്യു ക്രിസ്‌തോസ് ചര്‍ച്ചിന്റെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ പങ്കെടുത്ത രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരുടെ മഹനീയ സാനിദ്ധ്യം ശ്രദ്ധേയമായി. പബ്‌ളിക് റിലേഷന്‍സ് കണ്‍വീനര്‍ അലക്‌സ് തോമസ് അതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രെണ്‍ടെന്‍ ബോയില്‍, സ്‌റ്റെറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനോ ജൂണിയര്‍, സ്റ്റെറ്റ് റെപ്രസെന്ററ്റീവ് മാര്‍ട്ടീനാ വൈറ്റ്, ഫിലദല്‍ഫീയ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് സിന്‍ന്ത്യാ ഡോര്‍സി, മാര്‍ത്തോമ്മാ ക്ലേര്‍ജിയെ പ്രതിനിധികരിച്ച് റവ.ഡെനിസ് ഏബ്രഹാം, എക്യൂമെനിക്കല്‍ പ്രസ്ഥാനത്തെ പ്രതിനിധികരിച്ച് റവ.ഫാദര്‍ ഡോ.സജി മുക്കൂട്ട്, ഡയോസിസന്‍ കൗണ്‍സിലിനെ പ്രതിനിധികരിച്ച് ബീനാ ഫീലിപ്പോസ്, തുടങ്ങിയവരും സമ്മേളനത്തില്‍ അനുമോദനങ്ങള്‍ നേര്‍ന്നു. ബില്‍ഡിംഗ് പ്രോജക്ടിന്റെ ധന ശേഖരണാര്‍ത്ഥം സൂവനീര്‍ ചീഫ് എഡിറ്റര്‍ ഷാജി മത്തായി നേതൃത്വം നല്‍കി പ്രസിദ്ധീകരിച്ച് സൂവനീറിന്റെ പ്രകാശനകര്‍മ്മം അഭി തിരുമേനി,സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീനോ ജൂണിയറിന് ആദ്യപ്രതി നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. സൂവനീറിന് പരസ്യങ്ങളും കോംമ്പ്‌ളിമെന്ററികളും നല്‍കി സഹായിച്ച സ്‌നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഷാജി മത്തായി നന്ദി പ്രകാശിപ്പിച്ചു. ക്രിസ്‌തോസ് ഇടവക ട്രസ്റ്റി ജെയിംസ് ഏബ്രഹാം മേല്‍പ്പട്ട സ്ഥാനത്ത് രജതജൂബിലി ആഘോഷിക്കുന്ന അഭി. ഫിലക്‌സിനോസ് തിരുമേനിക്ക് ഇടവകയുടെ അഭിനമ്പനങ്ങള്‍ അറിയിക്കുകയും തുടര്‍ന്ന് അക്കൗണ്ഡന്റ ് കെ.സി വര്‍ഗീസ് ഇടവകയുടെ പാരിതോഷികം അഭി.തിരുമേനിക്ക് നല്‍കുകയും ചെയ്തു.

നാട്ടിലെ ഒരു പാവപ്പെട്ട ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ നല്‍കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ച് ബില്‍ഡിംഗ് കോ കണ്‍വീനര്‍ എം.കെ ജോര്‍ജ്കുട്ടി ചര്‍ച്ച് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ എല്ലാ കണ്‍വീനറന്‍മാരെയും അനുമോദിക്കുകയും അവര്‍ക്ക് അഭി തിരുമേനി ഫലകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇടവകാംഗം ബെന്‍ജമിന്‍ ജോര്‍ജ് എഴുതി സംഗീതം നല്‍കിയ സിഡിയുടെ പ്രകാശനകര്‍മ്മം അഭി.തിരുമേനി നിര്‍വ്വഹിച്ചു. സുമോദ് ജേക്കബ് ആമുഖമായി സംസാരിച്ചു. സമീപ ഇടവകകളില്‍ നിന്നും എത്തിയ പ്രതിനിധികളും ആശംസകള്‍ അര്‍പ്പിച്ചു. ഇടവകയുടെ വൈസ് പ്രസിഡന്റ ് സാമുവേല്‍ കോശി ഏവര്‍ക്കും നമ്പി പ്രകാശിപ്പിച്ചു. വിന്ധ്യാ തോമസും ആഷിഷ് ബേബിയും എംസിമാരായി പ്രവര്‍ത്തിച്ചു.പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാജി മത്തായി പൊതുസമ്മേളനത്തിന് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം പരിപാടികള്‍ സമംഗളം പര്യവസാനിച്ചു,
ക്രിസ്‌തോസ് മാര്‍ത്തോമ്മാപള്ളിയുടെ ദേവാലയ പ്രതിഷ്ഠാ ശുശ്രൂഷയും പൊതു സമ്മേളനവും വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക