വാഷിങ്ങ്ടണ്‍: ലൈംഗിക അതിക്രമങ്ങള്‍
തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമായ 'മീ ടൂ' ഹാഷ് ടാഗ് കാമ്പയിനെ
പേഴ്‌സണ്‍ ഓഫ് ദ ഇയറായി ടൈം മാസിക തിരഞ്ഞെടുത്തു. 'നിശ്ശബ്ദത ഭേദിച്ചവര്‍'
എന്നാണ്ഠുറന്നു പറച്ചില്‍ നടത്തിയവരെ ടൈം വിശേഷിപ്പിച്ചത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്, എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്.
സാമൂഹിക പ്രവര്‍ത്തക ടരാന ബുര്‍കെയാണ് മീ ടൂ വിന്റെ സ്രഷ്ടാവ്.
അമേരിക്കന്‍ അഭിനേത്രിയായ അലൈസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
പ്രശസ്തരും അല്ലാത്തവരുമായ ദശലക്ഷക്കണക്കിന് ആളുകളാണ് മീ ടൂവിന്റെ ഭാഗമായി മാറിയത്.
ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വൈന്‍സ്റ്റൈനെതിരെ ലൈംഗിക ആരോപണങ്ങള്‍
പുറത്തെത്തിയതിനു പിന്നാലെയായിരുന്നു മീ ടൂ ഹാഷ്ടാഗ് വൈറലായത്.