Image

ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍; ഗുണം പുതിയ കാര്‍ഡ്‌ എടുക്കുന്നവര്‍ക്ക്‌

Published on 07 December, 2017
ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍; ഗുണം പുതിയ കാര്‍ഡ്‌ എടുക്കുന്നവര്‍ക്ക്‌

ന്യൂഡല്‍ഹി :വിവിധ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച്‌ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ ആധാര്‍ കാര്‍ഡ്‌ എടുക്കാത്തവര്‍ക്ക്‌ മാത്രമെ നീട്ടിയ സമയത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു.

എന്നാല്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി നല്‍കില്ലെന്നാണ്‌ സൂചന. നിലവില്‍ ബാങ്ക്‌ അക്കൗണ്ടിന്‌ ഡിസംബര്‍ 31ഉം മൊബൈലിന്‌ അടുത്തവര്‍ഷം ഫെബ്രുവരി ആറുമാണ്‌ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാനതീയതി. 

അതേസമയം നിലവില്‍ ആധാറുള്ളവര്‍ സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഡിസംബര്‍ 31നുള്ളില്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറലാണ്‌ ഈക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക