Image

ഫൊക്കാന ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ 9-നു ന്യൂ യോര്‍ക്കില്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 07 December, 2017
ഫൊക്കാന ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ 9-നു ന്യൂ യോര്‍ക്കില്‍
ന്യൂ യോര്‍ക്ക് : നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഈ വര്‍ഷത്തെ മാറ്റിവെച്ച ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ 9 രാവിലെ പത്തുമണി മുതല്‍ ന്യൂ യോര്‍ക്കിലെ സിത്താര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (38 Orange Town Shopping Center, Orange burgh , NY ) വെച്ച് കുടുന്നുതാണ് .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ മാത്രമല്ല കേരളത്തിലും വളരെ ഭംഗിയായി നടന്നു വരുന്നു എന്നതു എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്.

അംഗ സംഘടനകളുടെ പ്രസിഡന്റ്മാര്‍, മുന്‍ പ്രസിഡന്റ്, പ്രതിനിധികള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് തുടങ്ങിയവര്‍ പകെടുക്കുന്നതാണ്. ഈ ജനറല്‍ ബോഡി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തുനതിനോടൊപ്പം ഫൊക്കാന നിയമാവലിക്കു കാലാനുസ്രുതമായ മാറ്റങ്ങള്‍ വരുത്തുന്നതും , ഭാവി പരിപാടികള്‍ക്കു അന്തിമ രൂപംനല്കുന്നതും ആണ് എന്നും ഭാരവാഹികള്‍ അറിയിച്ചു.

ജനറല്‍ ബോഡി മീറ്റിംഗ്ലേക്ക് എല്ലാ അംഗ സംഘടനകളുടെ ഭരവഹികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷര്‍ ഷാജി വര്‍ഗിസ്, എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, അസോ. സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്, അസോ. ട്രഷറര്‍ ഏബ്രഹാം കളത്തില്‍, അഡീ. അസോ. ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗിസ്, ഫൗണ്ടഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീലാ മാരോട്ട് , ട്രസ്റ്റി സെക്രട്ടറി ടെറന്‍സണ്‍ തോമസ് തുടങ്ങിയവര്‍ അറിയിച്ചു. 
Join WhatsApp News
V.George 2017-12-07 14:04:55
Parippu Vada will be on my account since I will be getting the adhoc committee chair position
നാരദന്‍ 2017-12-07 15:01:19
vow vow അങ്ങനെ ഫോക്കാന ചുരുങ്ങി chukkiചുക്കിച്ചുളിഞ്ഞ കുഴി ആന ആയി മാറി .
ഇത് തല്ലി തകര്‍ത്തവര്‍ ഇന്നും അമരത്ത് .
ഓറഞ്ച് ബര്‍ഗിലെ ഒരു ചെറിയ കടയില്‍  നടത്താന്‍ മാത്രം  മെംബേര്‍സ് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക