Image

തിരയില്‍ നഷ്ടപ്പെട്ടവര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)

Published on 07 December, 2017
തിരയില്‍ നഷ്ടപ്പെട്ടവര്‍ (കവിത: ഫൈസല്‍ മാറഞ്ചേരി)
കാഴ്ചയില്‍ നിന്ന് എന്നോ മാഞ്ഞു പോയ് മഴവില്ലുകള്‍
മേനിയില്‍ നിന്ന് എന്നോ ഊര്‍ന്ന് പോയ് ഉടയാടകള്‍

ഓര്‍മ്മകളില്‍ നിന്റെ വിടരാന്‍ മടിക്കുന്ന പുഞ്ചിരി പൂവ്
വിടരാതെ വാടിയ ഒരായിരം തേന്‍ മൊഴി തളിരുകള്‍

വഴിയില്‍ ചുറ്റും തളം കെട്ടി നില്‍പ്പു നിന്‍ കുന്തിരിക്ക ഗന്ധം
സുന്ദര സ്വപ്നങ്ങള്‍ നിലച്ചു പോയ പാതി മുറിഞ്ഞ ഉറക്കം

തിരയൊടുങ്ങാത്ത കടലില്‍
നിന്നെ തിരയുന്നു മിഴികള്‍

കാത്തിരിക്കുന്നു നിന്‍ പാദുക ചലനം കൊതിച്ച് വൃഥാ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക