Image

പൃഥ്വി ചിത്രം വിമാനത്തിലെ ആദ്യ ഗാനം പുറത്ത്

Published on 07 December, 2017
പൃഥ്വി ചിത്രം വിമാനത്തിലെ ആദ്യ ഗാനം പുറത്ത്

പൃഥ്വിരാജ് നായകനായി എത്തുന്ന വിമാനം ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. നവാഗതനായ പ്രദീപ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി. വാനിലുയരെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് എത്തിയിരിക്കുന്നത്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്. നജീം അര്‍ഷാദ്, ശ്രേയ ഘോഷാല്‍, ഗോപി സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നു തന്നെയാണ് പ്രിഥ്വിരാജ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

രണ്ടു കാലഘട്ടങ്ങളിലുള്ള രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തില്‍ താരത്തിനുള്ളത്. പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ മരക്കാര്‍, അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് സൂചന. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് ആസിഫ് അലിയുടെ വിതരണ കമ്പനിയായ ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ്.
<iframe width="699" height="418" src="https://www.youtube.com/embed/1IopkjWoBwM" frameborder="0" gesture="media" allow="encrypted-media" allowfullscreen></iframe>

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക