Image

വിജയ് സേതുപതിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

Published on 07 December, 2017
വിജയ് സേതുപതിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു

വിജയ് സേതുപതിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ വിജയ് സേതുപതിയും നയന്‍സും വീണ്ടും ഒന്നിക്കുന്നുവെന്നാണ് പുതിയ വിവരം.

ആര്‍ അജയ് ഗാനമുത്തു സംവിധാനം ചെയ്യുന്ന ഇമൈകള്‍ നൊടികളില്‍ പൊലീസ് വേഷത്തില്‍ നയന്‍ താര എത്തുമ്പോള്‍, നയന്‍സിന്റെ ഭര്‍ത്താവായി വിജയ് സേതുപതി എത്തുമെന്നാണ് വാര്‍ത്ത. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നും കോളിവുഡില്‍ സംസാരമുണ്ട്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുവെന്നതും സവിശേഷതയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക