Image

ജയിംസ് റാഫേല്‍ ആനാപറന്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോര്‍ ബിഷപ്പ്

Published on 07 December, 2017
ജയിംസ് റാഫേല്‍ ആനാപറന്പില്‍ ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോര്‍ ബിഷപ്പ്

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ കോ അഡ്ജിത്തോര്‍ ബിഷപ്പായി (പിന്തുടര്‍ച്ചാവകാശമുള്ള ബിഷപ്പ് നിലവിലെ ബിഷപ് കാലാവധി പൂര്‍ത്തിയാകുന്നതനുസരിച്ച് ഇദ്ദേഹം ചുമതലയേല്‍ക്കും) ഡോ. ജയിംസ് റാഫേല്‍ ആനാപറന്പില്‍ അഭിഷിക്തനായി. ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ വൈകുന്നേരം 4.30ന് ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലാണ് പ്രഖ്യാപനം നടത്തിയത്. ഇതേസമയം റോമിലും പ്രഖ്യാപനം നടന്നു.

ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ഡോ. അത്തിപ്പൊഴിയില്‍ ഡിക്രി വായിച്ചു. നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവേല്‍, കൊല്ലം ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ ബിഷപ്പ് ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ ചടങ്ങിന് സന്നിഹിതരായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക