Image

സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികളുടെ വാട്‌സ്ആപ്പില്‍

Published on 07 December, 2017
സാങ്കേതിക സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ വിദ്യാര്‍ഥികളുടെ വാട്‌സ്ആപ്പില്‍

തിരുവനന്തപുരം സാങ്കേതിക സര്‍വകലാശാല കഴിഞ്ഞ ബുധനാഴ്ച്ച നടത്തിയ അഞ്ചാം സെമസ്റ്റര്‍ ഇലക്ട്രോണിക് എന്‍ജിനിയറിംഗ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ച ചില വിദ്യാര്‍ഥികള്‍ക്ക് വാട്ട്‌സ് അപ് വഴിയാണ് ഈ ചോദ്യപേപ്പര്‍ ലഭിച്ചത്. 

തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ക്ക് വാട്ട്‌സ് അപ് വഴി ലഭിച്ച അതേ ചോദ്യപേപ്പര്‍ തന്നെയാണ് ബുധനാഴ്ച്ച നടത്തിയ പരീക്ഷയില്‍ സര്‍വകലാശാല നല്കിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നത് സര്‍വകലാശാലയും സ്ഥിരീകരിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രൊവൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദുള്‍ റഹ്മാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു നിര്‍ദേശം നല്കി. 

ചോദ്യപേപ്പര്‍ തയാറാക്കിയ ഒരു അധ്യാപികയില്‍നിന്നാണ് ഈ ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് സൂചന. പരീക്ഷാ കണ്‍ട്രോളര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്താനുള്ള സാഹചര്യമാണ് നിലവിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക