Image

ഏറ്റവും പഴക്കമേറിയ വിസ്‌കി വിറ്റത് പെഗിന് 10000 ഫ്രാങ്കിന്, വഞ്ചിതനായ ഉപഭോക്താവിന് പണം മടക്കി നല്‍കി ഹോട്ടലുടമ

Published on 07 December, 2017
ഏറ്റവും പഴക്കമേറിയ വിസ്‌കി വിറ്റത് പെഗിന് 10000 ഫ്രാങ്കിന്, വഞ്ചിതനായ ഉപഭോക്താവിന് പണം മടക്കി നല്‍കി ഹോട്ടലുടമ

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും പഴക്കമേറിയ വിസ്‌കി 9999 ഫ്രാങ്കിന് വാങ്ങിക്കുടിച്ച ചൈനീസ് വിനോദ സഞ്ചാരി വഞ്ചിതനായി. സെന്റ് മോറിറ്റ്‌സിലെ ഹോട്ടല്‍ വാള്‍ഡ് ഹൗസില്‍ താമസിച്ച ചൈനക്കാരനാണ് ഏറ്റവും പഴക്കമേറിയ വിസ്‌കിയെന്ന പരസ്യം കണ്ടു വാങ്ങി കുടിച്ചത്. 

1878 ല്‍ നിര്‍മിച്ച മക്കല്ലന്‍ വിസ്‌കി, ചൈനയില്‍ നിന്നും സ്വിറ്റ്‌സര്‍ലന്‍ഡ് കാണാനെത്തിയ സഞ്ചാരിയാണ് ഏകദേശം 10000 ഫ്രാങ്ക് നല്‍കി ഒരു ഗ്ലാസ് അകത്താക്കിയത്. എന്നാല്‍ ഹോട്ടലിന്റെ പരസ്യം വ്യാജമാണെന്ന് മനസിലായി. കാര്‍ബണ്‍ പരിശോധനയില്‍ മദ്യത്തിന്റെ പഴക്കം 1970 എന്നാണു മനസിലാക്കുന്നത്. തെറ്റ് മനസിലാക്കിയ ഹോട്ടല്‍ ഉടമ തന്റെ ഉപഭോക്താവിനു ചൈനയിലെത്തി പണം മടക്കി നല്‍കി. 

കഴിഞ്ഞ ജൂലൈയിലാണ് ചൈനക്കാരന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയത്. ഹോട്ടലില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഏറ്റവും പഴക്കമേറിയ വിസ്‌കി 10,000 ഫ്രാങ്ക് നല്‍കിയാണ് ഒരു ഗ്ലാസ് അകത്താക്കിയത്.10000 ഫ്രാങ്ക് വീതം നല്‍കി ഓരോ ഗ്ലാസ് ലോകത്തിലെ തന്നെ പഴക്കമുള്ള വിസ്‌കി ചൈനക്കാരന്‍ അകത്താക്കിയെന്ന വാര്‍ത്തയെത്തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഉടുവന്‍ ഹോട്ടലുടമ മദ്യം സ്‌കോട്ട്‌ലാന്റില്‍ പരിശോധിക്കുവാന്‍ തീരുമാനിച്ചതും.

സ്‌കോട്ട്‌ലാന്റില്‍ നിന്നുള്ള വിദഗ്ധര്‍ സ്വിസിലെത്തുന്ന സാന്പിളുകള്‍ എടുക്കുകയും ഒക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിംഗ് പരിശോധനയില്‍ മദ്യം 1970 72 നുമിടയില്‍ മാത്രമാണ് നിര്‍മിച്ചതെന്നു കണ്ടെത്തിയത്. എന്നാല്‍ ലാബിലെ പരിശോധനയില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും യുവ ഹോട്ടല്‍ വ്യവസായിയായ ബര്‍ണാസ്‌കോണി ബെയ്ജിംഗിലെത്തിയ തന്റെ അതിഥിയോട് ക്ഷമ പറഞ്ഞു തടിതപ്പി. സ്വിറ്റ്‌സര്‍ലന്‍ഡുകാര്‍ സത്യസന്ധരും മനസാക്ഷിയുള്ളവരുമാണ് എന്ന സന്ദേശമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നു ഹോട്ടലുടമ വ്യക്തമാക്കി. യാതൊരു പരിഭവവുമില്ലാതെ ചൈനക്കാരന്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരുടെ സത്യസന്ധതയെ പുകഴ്ത്തുകയും ചെയ്തു. ബര്‍ലുസ് കോണിയുടെ പിതാവ് ക്ലോഡി ബര്‍ലുസ്‌കോണിയാണ് 25 വര്‍ഷം മുന്പു പഴക്കമേറിയ മദ്യം എന്ന നിലയില്‍ അഞ്ചക്ക സംഖ്യയ്ക്ക് സ്വന്തമാക്കിയത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക