Image

ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്

Published on 07 December, 2017
ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്ക്

ബെര്‍ലിന്‍: ജര്‍മനിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിനടുത്ത് മേര്‍ബുഷില്‍ ചൊവ്വാഴ്ച വൈകുന്നേരം പ്രാദേശിക സമയം 19.33 നാണ് സംഭവം. പാസഞ്ചര്‍ ട്രെയിനും ചരക്ക് തീവണ്ടിയും തമ്മിലാണ് മേബൂഷ് ടൗണിനടുത്ത് കൂട്ടിയിടിച്ചത്. 

അപകട സമയത്ത് യാത്രാ ട്രെയിനില്‍ 155 പേരാണുണ്ടായിരുന്നത്. ഇലക്ട്രിക്കല്‍ കേബിള്‍ മുറിഞ്ഞു കിടന്നതു കാരണം രക്ഷാ പ്രവര്‍ത്തകര്‍ ട്രെയിനിനടുത്തെത്താന്‍ വൈകി. ട്രെയിനുള്ളിലുള്ളവര്‍ക്ക് ഷോക്കേല്‍ക്കില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആളുകളെ പുറത്തിറക്കിയത്.

പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

കൂട്ടിയിടിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക