Image

ഫീനിക്‌സില്‍ ഐക്യുമെനിയ്ക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9ന്

റോയി മണ്ണൂര്‍ Published on 07 December, 2017
ഫീനിക്‌സില്‍ ഐക്യുമെനിയ്ക്കല്‍  ക്രിസ്തുമസ് ആഘോഷം ഡിസംബര്‍  9ന്
അരിസോണയിലെ  സഹോദര സഭകളുടെ  കൂട്ടായ്മയായ  'അരിസോണ  മലയാളീ ഐക്യുമെനിയ്ക്കല്‍ ഫെലോഷിപ് ' ഈ വര്‍ഷത്തെ  ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 9  നു  വൈകിട്ട്  നാലര മണിക്ക്  മേസ സിറ്റി യിലുള്ള ഡോബ്‌സണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  വച്ച്  നടത്തപ്പെടുന്നു.

വിവിധ പള്ളികളിലെ  ഗായക സംഘങ്ങള്‍ അവതരിപ്പിക്കുന്ന  ഇമ്പമേറിയ
കരോള്‍ ഗാനങ്ങളും  മറ്റു വൈവിധ്യമാര്‍ന്ന  കലാ പരിപാടികളും  കോര്‍ത്തിണക്കിയ  ഈ ആഘോഷം  ഒരു കലാവിരുന്ന് തന്നെ ആയിരിക്കും എന്ന്  സംഘാടകര്‍ അറിയിച്ചു.
ഹോളി ഫാമിലി സീറോ മലബാര്‍ കത്തോലിക്ക  പള്ളി വികാരി  റവ: ഫാദര്‍ ജോര്‍ജ്  എട്ടുപറയില്‍ (പ്രസിഡന്റ്), കിരണ്‍ കോശി (സെക്രട്ടറി ) ടോം ജോസഫ് ട്രെഷറര്‍) തോമസ് അപ്രേം (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ) രാജേഷ് മാത്യു  (ഫുഡ് കോഓര്‍ഡിനേറ്റര്‍) എന്നിവരുടെ  നേതൃത്യത്തില്‍ ഒരു കമ്മറ്റി  ഈ പരിപാടിയുടെ വിജയത്തിനായി  പ്രവര്‍ത്തിക്കുന്നു. ഈ ക്രിസ്തുമസ്  പരിപാടി ഒരാഘോഷമാക്കുവാന്‍  എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബ സമേതം   സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി  ഭാരവാഹികള്‍  അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
കിരണ്‍ കോശി (സെക്രട്ടറി ) : 602882  3339
ടോം ജോസഫ് (ട്രെഷറര്‍ )  : 501 442  1751



ഫീനിക്‌സില്‍ ഐക്യുമെനിയ്ക്കല്‍  ക്രിസ്തുമസ് ആഘോഷം ഡിസംബര്‍  9ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക