Image

വിവാഹം ചെയ്‌തെന്ന്‌ കരുതി ഭാര്യ ഭര്‍ത്താവിന്റെ മതക്കാരിയാവില്ല: സുപ്രീംകോടതി

Published on 08 December, 2017
വിവാഹം ചെയ്‌തെന്ന്‌ കരുതി ഭാര്യ ഭര്‍ത്താവിന്റെ മതക്കാരിയാവില്ല: സുപ്രീംകോടതി


ന്യൂദല്‍ഹി: സ്‌പെഷ്യല്‍ മാര്യേജ്‌ ആക്ട്‌ പ്രകാരമുള്ള വിവാഹങ്ങളില്‍ ഇതര മതക്കാരനെ വിവാഹം ചെയ്‌തതിന്റെ പേരില്‍ സ്‌ത്രീയുടെ റിലീജിയസ്‌ ഐഡന്റിറ്റി നഷ്ടപ്പെടുകയില്ലെന്ന്‌ സുപ്രീംകോടതി. ഭാര്യയ്‌ക്കും ഭര്‍ത്താവിനും സ്വന്തം വിശ്വാസവുമായി ജീവിക്കാനാകുമെന്നും കോടതി പറഞ്ഞു.
ഇതര മതസ്ഥനെ വിവാഹം ചെയ്‌തതിന്റെ പേരില്‍ പാഴ്‌സി യുവതിയെ ആരാധനാലയത്തില്‍ പ്രവേശനം നിഷേധിച്ച കേസില്‍ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ വിധി. 

ഒരു പാഴ്‌സി യുവാവ്‌ മറ്റു മതക്കാരിയെ വിവാഹം ചെയ്‌താല്‍ ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നില്ലെന്നും സ്‌ത്രീയായത്‌ കൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി പറഞ്ഞു.
ഹിന്ദു യുവാവിനെ വിവാഹം ചെയ്‌തതിന്റെ പേരില്‍ ഗൂല്‍റോഖ്‌ എം. ഗുപ്‌ത എന്ന യുവതിക്കാണ്‌ നീതി നിഷേധിക്കപ്പെട്ടത്‌. 

ഇന്ദിര ജെയ്‌സിങ്‌ ആണ്‌ ഗുപ്‌തയ്‌ക്ക്‌ വേണ്ടി ഹാജരായത്‌. എതിര്‍ കക്ഷികളായ വല്‍സാദ്‌ സൗരാഷ്ട്രിയന്‍ ട്രസ്റ്റിന്‌ വേണ്ടി ഹാജരായത്‌ ഗോപാല്‍ സുബ്രഹ്മണ്യമാണ്‌.
മാതാപിതാക്കളുടെ അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌ യുവതി ആരാധനാലയത്തില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്‌.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക