Image

ഓഖി; 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

Published on 08 December, 2017
ഓഖി; 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട്‌ കാണാതായ 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ലക്ഷദ്വീപ്‌ തീരത്തു നിന്നാണ്‌ നാവികസേന ഇവരെ കണ്ടെത്തിയത്‌. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ്‌ നാവിക സേന മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്നാണ്‌ വിവരം

നാവികസേനയുടെ ഐഎന്‍എസ്‌ കല്‍പേനി നടത്തിയ തെരച്ചിലിലാണ്‌ അവരെ കണ്ടെത്തിയത്‌. 17 ബോട്ടുകളിലായാണ്‌ ഇവരെ കണ്ടെത്തിയത്‌. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക