Image

മാസ്റ്റര്‍ പീസിന്റെ മാസ് ട്രെയിലര്‍ പുറത്ത്

Published on 08 December, 2017
മാസ്റ്റര്‍ പീസിന്റെ മാസ് ട്രെയിലര്‍ പുറത്ത്

മമ്മൂട്ടി നായകനായി എത്തുന്ന മാസ്റ്റര്‍പീസിന്റെ ട്രെയിലര്‍ പുറത്തെത്തി. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് പെര്‍ഫോമന്‍സുമായി മമ്മൂട്ടി തന്നെയാണ് ട്രെയിലറില്‍ തിളങ്ങുന്നത്.

ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. സിഎച്ച് മുഹമ്മദാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ന് പുറത്തിറങ്ങിയ ട്രെയിലര്‍ താഴെ കാണാം.

https://youtu.be/1vOck2Nguso?t=8
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക