Image

മരിച്ചാലും സ്വകാര്യത മാനിക്കണം; ജയയുടെ വിരലടയാളം ചോദിച്ച ഉത്തരവിനു സ്‌റ്റേ

Published on 08 December, 2017
മരിച്ചാലും സ്വകാര്യത മാനിക്കണം; ജയയുടെ വിരലടയാളം ചോദിച്ച ഉത്തരവിനു സ്‌റ്റേ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. വിരലടയാളം ആവശ്യപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്കും യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്കും നല്‍കിയ നിര്‍ദേശമാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. ഡിസംബര്‍ എട്ടിനു മുന്നോടിയായി വിരലടയാളം അടങ്ങിയ രേഖകള്‍ ഹാജരാക്കണമെന്ന് നവംബര്‍ 24നായിരുന്നു മദ്രാസ് ഹൈക്കോടഥി ഉത്തരവിട്ടത്. എന്നാല്‍ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വിക്കര്‍, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക