Image

സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം; മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)

ആശ പണിക്കര്‍ Published on 09 December, 2017
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)
കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞ വെളിച്ചം സാക്ഷി നിര്‍ത്തി 22-#ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ഓഖി ദുരന്തത്തില്‍ പെട്ട് മരിച്ചവരെ അനുസ്മരിച്ച് മെഴുകുതിരി തെളിയിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കമായത്. ബംഗാളി മാധവി മുഖര്‍ജി, തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് എന്നിവര്‍ മുഖ്യാത്ഥികളായിരുന്നു.

പ്രേക്ഷകര്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ഒരു ചിത്രം വിജയിക്കുന്നതെന്ന് മാധവി പറഞ്ഞു. ഐ.എഫ്.എഫ്.കെയുടെ ഉയര്‍ന്ന നിലവാരമാണ് ലോകോത്തര സംവിധായകരെ ഇവിടേക്ക് ആകര്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയെ പ്രതിഷ്ഠിക്കാന്‍ രാജ്യാന്തര മേള സഹായകരമായെന്നും അവര്‍ കൂട്ടി ചേര്‍ത്തു. അക്കാദമി ചെയര്‍മാന്‍ കമല്‍ പ്രകാശ് രാജിനെ പൊന്നാടയണിയിച്ചു. ഫെസ്റ്റിവല്‍ ബുക്ക് അടൂര്‍ ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുഹമമ്മദ് സലേഹ് ഹാറൂണിന് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ ആദ്യ പതിപ്പ് സംവിധായകന്‍ കെ.പി കുമാരനില്‍ നിന്നും ജൂറി ചെയര്‍മാന്‍ മാര്‍ക്കോ മുള്ളര്‍ ഏറ്റുവാങ്ങി. കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അക്കാദമി ചെയര്‍മാന്‍ കമല്‍ ഓസ്‌ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുറ്റിക്ക് നല്‍കി പ്രകാശനം ചെയ്തു. മാധവി മുഖര്‍ജിയെ കുറിച്ച് ഡോ.രാധിക .സി.നായര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് അപര്‍ണാ സെന്‍ നടി ഷീലയ്ക്ക് നല്‍കി.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഉദ്ഘാടന ചിത്രം 'ദ ഇന്‍സള്‍ട്ടി'ലെ അഭിനേത്രി ദിയമണ്ട് ദോ അബൗദ് സദസിനോട് സംവദിച്ചു.

                 മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം

ബാലന്‍ മുതലള്ള മലയാള സിനിമയുടെ ചരിത്രം ഒറ്റ റീലിലാക്കി ഇരുപത്തിരണ്ടാമത് ചലച്ചിത്ര മേളയുടെ  സിഗ്നേച്ചര്‍ ചിത്രം. പോസ്റ്റര്‍ ഒട്ടിക്കുന്ന ഒരു ബാലനിലൂടെയാണ് മലയാള സിനിമയുടെ വികാസവും പരിണാമവും ദൃശ്യവല്‍ക്കരിക്കുന്നത്.

ഇതിനൊപ്പം കാലത്തിന്റെ മാറ്റങ്ങളും കടന്നു വരുന്നുണ്ട്. ദൃശ്യങ്ങള്‍ക്കൊപ്പം കടന്നു വരുന്ന ശബ്ദങ്ങളും മലയാള സിനിമയുടെ വളര്‍ച്ചാഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്നവയാണ്. ടി.കെ.രാജീവ് കുമാറാണ് സെന്‍രിമെന്റല്‍ പോര്‍ട്ടല്‍ എന്നു പേരിട്ടിരിക്കുന്ന സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കിയിരിക്കുന്നത്. 50 സെക്കന്‍ഡാണ് ഫിലിമിന്റെ ദൈര്‍ഘ്യം. മലയാള സിനിമയുടെ ചെറുപ്പമാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന ബാലനിലൂടെ പ്രതീകവല്‍ക്കരിക്കുന്നത്.
സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)സാന്ത്വനത്തിന്റെ വെളിച്ചം തെളിച്ച് ചലച്ചിത്രോത്സവത്തിന് തുടക്കം;  മലയാള സിനിമയുടെ ചരിത്രം പറഞ്ഞ് സിഗ്നേച്ചര്‍ ഫിലിം (ആശ പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക