Image

വര്‍ഗ്ഗീയതയ്‌ക്കെതിരെ ശബരിമലയിലേക്ക്‌ യാത്രയുമായി രാഹുല്‍ ഈശ്വര്‍, കെ.പി രാമനുണ്ണി, റഫീഖ്‌ അഹമ്മദ്‌

Published on 09 December, 2017
വര്‍ഗ്ഗീയതയ്‌ക്കെതിരെ ശബരിമലയിലേക്ക്‌ യാത്രയുമായി രാഹുല്‍ ഈശ്വര്‍, കെ.പി രാമനുണ്ണി, റഫീഖ്‌ അഹമ്മദ്‌

കൊച്ചി: മതവിരുദ്ധതക്കും വര്‍ഗ്ഗീയതയ്‌ക്കുമെതിരെ വിശ്വാസികള്‍ സംഘടിക്കണമെന്ന സന്ദേശവുമായി ശബരിമലയിലേക്ക്‌ സദ്‌ഭാവനയാത്ര. സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി, കവി റഫീഖ്‌ അഹമ്മദ്‌, ശബരിമല തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വര്‍ എന്നിവരാണ്‌ യാത്രയക്ക്‌ നേതൃത്വം നല്‍കുന്നത്‌.

കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തെ നശിപ്പിക്കാനുളള നീക്കങ്ങള്‍ക്കെതിരെയാണ്‌ യാത്രയുടെ ലക്ഷ്യമെന്ന്‌ ഇവര്‍ പറഞ്ഞു.

കേരളത്തിന്റെ പ്രമുഖ മുസ്ലിം, ഹിന്ദു, ക്രിസ്‌ത്യന്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച്‌ മതസമുന്നയം നടത്തുകയാണ്‌ യാത്രയുടെ ഉദ്ദേശ്യമെന്നാണ്‌ കെ.പി. രാമനുണ്ണി മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

ഡിസംബര്‍ 27 ന്‌ കാഞ്ഞങ്ങാട്‌ ശ്രീകുറുംബ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര 30 ന്‌ ശബരിമലയില്‍ എത്തും. അതിനിടയില്‍ കേരളത്തിന്റെ പ്രമുഖ ക്ഷേത്രങ്ങളിലും യാത്ര നടത്തുന്നതാണ്‌ എന്ന്‌ കെ.പി. രാമനുണ്ണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ ആത്മീയതയും,ബഹുസ്വരതയുടെയും അനുഭൂതികള്‍ ഉയര്‍ത്തുകയാണ്‌ യാത്രയുടെ ലക്ഷ്യമെന്നാണ്‌ സംഘാടകര്‍ പറയുന്നത്‌. ജനാധിപത്യ മതപരമായ ബോധത്തിലേക്ക്‌ ഉയര്‍ത്തപ്പെടുന്നതിനായി ഓരോരുത്തരും യാത്രയില്‍ പങ്കെടുക്കണമെന്ന്‌ സദ്‌ഭാവനയാത്ര ആഹ്വാനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക