Image

നിവിനെ കുറിച്ച് ശ്രദ്ധയ്ക്ക് പറയാനുള്ളത്

Published on 09 December, 2017
നിവിനെ കുറിച്ച് ശ്രദ്ധയ്ക്ക് പറയാനുള്ളത്

നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രത്തിലെ നായികയ്ക്ക് താരത്തെക്കുറിച്ച് നൂറു നാവാണ്. നിവിന്‍പോളിയുമായി ഒന്നിച്ചുള്ള സീനുകള്‍ അധികമില്ലെങ്കിലും റിച്ചിയില്‍ വളരെ സ്മാര്‍ട്ടായാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധ ശ്രീനാഥ് പറയുന്നത്. നിവിനൊപ്പം സെറ്റിലുള്ളതിനേക്കാള്‍ കൂടുതല്‍ സമയം പുറത്താണ് ഒരുമിച്ച് ചെലവഴിച്ചത്. സിനിമയോട് വല്ലാത്ത ക്രേസുള്ളയാളാണ് നിവിന്‍ പോളി. വളരെ വിനയത്തോടെയുള്ള പെരുമാറ്റമായിരുന്നു നിവിന്റേത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രദ്ധ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

രണ്ടാമത്തെ ഓഡീഷനിലൂടെയാണ് താന്‍ റിച്ചിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം വന്നപ്പോള്‍ ഒരു സീനിന് വേണ്ടി 20 ഓളം ടേക്കുകള്‍ വേണ്ടിവന്നിരുന്നു. രണ്ട് മാസം കഴിഞ്ഞാണ് സംവിധായകന്‍ വീണ്ടും വരാന്‍ പറഞ്ഞതെന്നും ശ്രദ്ധ പറഞ്ഞു. ഡിസംബര്‍ എട്ടിനാണ് റിച്ചി തിയറ്ററിലെത്തുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക