Image

ഫ്രാന്‍സിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ക്രിസ്മസ് ബോണസ് നല്‍കും

Published on 09 December, 2017
ഫ്രാന്‍സിലെ ദരിദ്ര കുടുംബങ്ങള്‍ക്ക് ക്രിസ്മസ് ബോണസ് നല്‍കും

പാരീസ്: രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകള്‍ക്ക് ക്രിസ്മസ് ബോണസ് നല്‍കുന്ന പതിവ് ഫ്രാന്‍സ് തുടരും. ഈ വര്‍ഷം 25 ലക്ഷം പേര്‍ക്കായി അന്പതു കോടി യൂറോയാണ് നല്‍കുന്നത്.

െ്രെപം ഡി നോയല്‍ എന്നറിയപ്പെടുന്ന ബോണസ് വ്യക്തികള്‍ക്ക് 152.45 യൂറോയും കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 320.14 യൂറോയും വീതമാണ് ലഭിക്കുക.

സോഷ്യലിസ്റ്റ് പ്രതിനിധി ലയണല്‍ ജോസ്പിന്‍ പ്രധാനമന്ത്രിയായിരിക്കുന്‌പോള്‍ 1988ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരെയാണ് ഇതു നല്‍കാന്‍ തെരഞ്ഞെടുക്കുക.

അതേസമയം, മൂന്നു വര്‍ഷമായി ഈ തുകയില്‍ വര്‍ധന വരുത്താത്തത് പല സംഘടകളുടെയും പ്രതിഷേധത്തിനു കാരണമായി. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക