Image

മലയാളി യുവാവ് അല്‍കോബാറില്‍ കുഴഞ്ഞുവീണു മരിച്ചു

Published on 09 December, 2017
മലയാളി യുവാവ് അല്‍കോബാറില്‍ കുഴഞ്ഞുവീണു മരിച്ചു

ദമാം: മലയാളി യുവാവ് അല്‍കോബാറില്‍ കുഴഞ്ഞുവീണു മരിച്ചു. ആലുവ തുന്പകടവ് വല്ലോട്ട്‌പൊടി അബ്ദുള്ള കുട്ടി  -സാബിദ ദന്പതികളുടെ മകന്‍ വി.എ. ഫാസില്‍ (32) ആണ് റാക്കയിലെ താമസ സ്ഥലത്ത് മരിച്ചത്. 

വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടനെ തന്നെ കുഴഞ്ഞ് വീണു മരിക്കുകയുമായിരുന്നു. 

എട്ടു വര്‍ഷത്തോളമായി അല്‍കോബാറില്‍ പ്രവാസി ആയിരുന്ന ഫാസില്‍ 

സൗദി മീഡിയ സിറ്റി എന്ന കന്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വര്‍ഷ മുന്പാണ് വിവാഹം കഴിഞ്ഞത്.

ഭാര്യ: ഫാത്തിമ. മകള്‍: ഫര്‍ഹാ, സഹോദരി: ഷമീറ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക