Image

കുവൈത്തില്‍ കലോത്സവത്തനിമക്ക് തിരി തെളിഞ്ഞു

Published on 09 December, 2017
കുവൈത്തില്‍ കലോത്സവത്തനിമക്ക് തിരി തെളിഞ്ഞു

കുവൈത്ത്: ഇന്ത്യന്‍ സ്‌കൂള്‍ യുവജനോത്സവം 'കലോത്സവത്തനിമ 2017’ നു അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളിലെ ഐവി ശശി നഗറില്‍ പ്രൗഡ ഗംഭീര തുടക്കം. തനിമ കുവൈറ്റാണു യുവജനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി.പി. നാരായണന്‍, ജലീബ് അല്‍ ഷുയൂഖ് പോലീസ് മേധാവി കേണല്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ദേയി എന്നിവര്‍ ചേര്‍ന്ന് കൗമാര കലയുടെ മഹാമേള ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഫ്രാങ്ക് പി. തോമസ് മുഖ്യ പ്രഭാഷണം നടത്തി. 

തുടര്‍ന്നു കലോത്സവവേദികള്‍ സര്‍ഗമികവിന്റെ അങ്കത്തട്ടുകളായി മാറി. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 20 ഇനങ്ങളില്‍ 21 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകളാണു ദേശീയ അംഗീകാരത്തിനായി മാറ്റുരയ്ക്കുന്നത്.

ഡോ. എപിജെ അബ്ദുല്‍കലാം പേള്‍ ഓഫ് കുവൈറ്റ് പുരസ്‌കാര ജേതാവിനെ നിര്‍ണയിക്കുന്ന അന്തിമ മത്സര റൗണ്ടുകള്‍ നാളെ രാവിലെ ഒന്പതിനു ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണു സമാപനസമ്മേളനം.

തനിമ ജനറല്‍ കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഹറിന്‍ എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് മാത്യു വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ജോണി കുന്നില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബാബുജി ബത്തേരി, മേരി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടിസ്റ്റ് സുജാതന്‍, അനില്‍ അടൂര്‍, ഊര്‍മിള ഉണ്ണി, ഉത്തര ഉണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക