Image

ഗുജറാത്ത്: ഒന്നാം ഘട്ടത്തില്‍ 68% പോളിംഗ്, ബ്ലൂടൂത്ത് ക്രമക്കേടെന്നു കോണ്‍ഗ്രസ്

Published on 09 December, 2017
ഗുജറാത്ത്: ഒന്നാം ഘട്ടത്തില്‍ 68% പോളിംഗ്, ബ്ലൂടൂത്ത് ക്രമക്കേടെന്നു കോണ്‍ഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 68 ശതമാനം പോളിംഗ്. കച്ച്, സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2012ല്‍ 71.3 ശതമാനമായിരുന്നു പോളിംഗ്.

നിരവധി ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റില്‍ 70ല്‍ അധികം വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഇവ പിന്നീട് മാറ്റി നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ ഒരുമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക