Image

അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന്‌ മന്ത്രി രാമകൃഷ്‌ണന്‍

Published on 10 December, 2017
അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന്‌ മന്ത്രി  രാമകൃഷ്‌ണന്‍


പി.വി. അന്‍വര്‍ എംഎല്‍എയുടെ തൊഴില്‍ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന്‌ തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്‌ണന്‍. അന്‍വറിനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നും നിയമലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എയുടെ അധീനതയിലുള്ള കക്കാടംപൊയില്‍ പാര്‍ക്കിലെ തൊഴിലാളികള്‍ക്ക്‌ ഇഎസ്‌ഐ, പിഎഫ്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നുവെന്നാണ്‌ ആരോപണം.


പാര്‍ക്കില്‍ നൂറോളം തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കുന്നുണ്ടെന്ന്‌ എംഎല്‍എ നേരത്തെ നിയമസഭയെ ബോധിപ്പിച്ചിരുന്നുവെങ്കിലും പാര്‍ക്ക്‌ തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലായിരുന്നു. പ്രവര്‍ത്തനം തുടങ്ങി 2 വര്‍ഷം കഴിഞ്ഞിട്ടാണ്‌ പാര്‍ക്കിന്‌ തൊഴില്‍ വകുപ്പില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ എടുത്തതെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക