Image

ഓഖി; ലക്ഷദ്വീപില്‍ കുടുങ്ങിയ 207 പേര്‍ തിരിച്ചെത്തി; 26 പേര്‍ മലയാളികള്‍

Published on 10 December, 2017
ഓഖി;  ലക്ഷദ്വീപില്‍ കുടുങ്ങിയ 207 പേര്‍ തിരിച്ചെത്തി; 26 പേര്‍ മലയാളികള്‍

കൊച്ചി: ഓഖി ദുരന്തത്തില്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 207 മല്‍സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. സംയുക്ത തിരച്ചില്‍ സംഘം കണ്ടെത്തിയ ഇവര്‍ തീരം അണഞ്ഞത്‌ 15 ബോട്ടുകളിലായി.

തിരിച്ചെത്തിയവരില്‍ അവശരായ ഒന്‍പതപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ഇതില്‍ 26 പേര്‍ മലയാളികളും ബാക്കി ഉള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്ന്‌ പോയ മത്സ്യത്തൊഴിലാളികളുമാണ്‌. തിരുവന്തപുരത്തുനിന്ന്‌ പോയ 79 മത്സ്യത്തൊഴിലാളികളും നാട്ടിലേക്ക്‌ തിരിച്ചിട്ടുണ്ട്‌.

ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌. മല്‍സ്യത്തൊഴിലാളികളുമായി തീരസംരക്ഷണ സേനാ കപ്പലും വ്യോമസേനാ വിമാനവും തിരച്ചിലിന്‌ പുറപ്പെട്ടു. ചെറുബോട്ടുകളില്‍ കടലില്‍ പോയ 95 പേരെ ഇനിയും രക്ഷപെടുത്താനുണ്ടെന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌.

തിരുവനന്തപുരത്തുനിന്ന്‌ മല്‍സ്യബന്ധനത്തിനു പോയ 285 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്ന്‌ ലത്തീന്‍ കത്തോലിക്കാ സഭയും പറയുന്നു. ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക