Image

കൈരളി ഫുജൈറ കേരളോത്സവം

Published on 10 December, 2017
കൈരളി ഫുജൈറ കേരളോത്സവം

ഫുജൈറ: യുഎഇയുടെനാല്‍പ്പത്താറാമതു ദേശീയ ദിനത്തിന്റെ ഭാഗമായി കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ കേരളോത്സവം 2017 ഡിസംബര്‍ എട്ടാംതീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു നടന്നു. ജന പങ്കാളിത്തം കൊണ്ടും, സഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു കൈരളി കേരളോത്സവം 2017. 

കോല്‍കളി, ജുഗല്‍ബന്ധി, ഗ്രൂപ്പ് ശാസ്ത്രീയ നൃത്തങ്ങള്‍, പഞ്ചാബി ബാങ്കര, കാക്കരശി നാടകം, നാടന്‍ നൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍, കണ്യാര്‍കളി, ചെണ്ടമേളം, ബുള്ളറ്റ് ബാന്റ് അവതരിപ്പിച്ച ഗാനമേള, സാംസ്‌കാരിക സമ്മേളനം, ഘോഷയാത്ര, ഡിസി ബുക്‌സിന്റെ പുസ്തക ശാല, നാടന്‍ ഭക്ഷണ ശാലകള്‍, കുടുംബശ്രീ കടകള്‍, പായസം, ചായക്കട, വള മാല, ഐസ്, കടല, ഗ്രൗണ്ട് പരിപാടികള്‍., റിക്കാര്‍ഡ് ഡാന്‍സ്,കവിതകള്‍, പാട്ടുകള്‍, ബലൂണ്‍ തുടങ്ങി രണ്ടു വേദികളിയായി ആഘോഷം ഉച്ചയ്ക്ക് പന്ത്രണ്ടു വരെ നീണ്ടു.

ആഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം കോണ്‍സുല്‍ നീരജ് അഗ്രവാള്‍ (പ്രസ് , ഇന്‍ഫര്‍മേഷന്‍ & കള്‍ച്ചര്‍) ഉദ്ഘാടനം ചെയ്തു. ഫുജൈറ യൂണിറ്റ് പ്രസിഡന്റ് ലെനിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു സെക്രട്ടറി ഉമ്മര്‍ ചോലക്കല്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ. ജെ. തോമസ് വിശിഷ്ടാതിഥി ആയിരുന്നു, എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍, താരിഖ് മുഹമ്മദ് അല്‍ ഹനായീ, ഡെപ്യൂട്ടി മാനേജര്‍ ഫുജൈറ കള്‍ച്ചര്‍ ആന്‍ഡ് മീഡിയ അതോറിറ്റി ,പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൊച്ചുകൃഷ്ണന്‍ , സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സുഭാഷ് .വി. എസ്, പ്രസിഡന്റ് കെ. പി. സുകുമാരന്‍ , സ്വാഗത സംഘം ചെയര്‍മാന്‍ സൈമണ്‍ സാമുവേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു , വനിതാ സെന്‍ട്രല്‍ ചെയര്‍പേഴ്‌സണ്‍ ശുഭ രവികുമാര്‍ , കണ്‍വീനര്‍ മറിയാമ്മ ജേക്കബ് , യൂണിറ്റ് കണ്‍വീനര്‍ ബിജി സുരേഷ് ബാബു തുടങ്ങിയര്‍ സന്നിഹിതരായിരുന്നു. സ്വാഗത സംഘം കണ്‍വീനര്‍ വി.പി.സുജിത് യോഗത്തിനു നന്ദി രേഖപ്പെടുത്തി. 

മുപ്പത്തി എട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന കൈരളി മുന്‍ പ്രസിഡന്റ് മോഹനന്‍ പിള്ളയെ വേദിയില്‍ ആദരിച്ചു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമ്മര്‍ ചോലക്കല്‍  056 2244522 , ലെനിന്‍  055 1308254, സുജിത് 050 4905257.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക